city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബ­സ് ക­യ­റാന്‍ പോ­കു­മ്പോള്‍ അ­തേ ബ­സി­ടി­ച്ച് വൃ­ദ്ധന്‍ മ­രിച്ചു

ബ­സ് ക­യ­റാന്‍ പോ­കു­മ്പോള്‍ അ­തേ ബ­സി­ടി­ച്ച് വൃ­ദ്ധന്‍ മ­രിച്ചു
കാസര്‍കോട്: ബ­സ് ക­യ­റാന്‍ പോ­കു­മ്പോള്‍ അ­തേ ബ­സി­ടി­ച്ച് വൃ­ദ്ധന്‍ മ­രിച്ചു. കുതിരപ്പാടി ടെമ്പിള്‍ റോഡ് ഗഡ്ഡിഗെ ഹൗസിലെ ശങ്കരപാട്ടാ­ളി (75) ആണ് മരിച്ചത്. വെ­ള്ളി­യാഴ്ച രാവിലെ 9.30 മണി­യോ­ടെ കു­തി­ര­പ്പാ­ടി ബസ് സ്‌റ്റോപ്പിനു സ­മീ­പ­ത്താ­ണ് അ­പ­ക­ടം.

ബ­സു­വ­രുന്ന­ത് ക­ണ്ട് ബ­സില്‍ ക­യ­റാന്‍ മുന്‍­വ­ശ­ത്തു­കൂ­ടി പോ­കു­മ്പോള്‍ പെട്ട­ന്ന് ബ­സ് മു­ന്നോ­ട്ട് എ­ടു­ത്ത­പ്പോ­ഴാ­ണ് അ­പ­ക­ട­മു­ണ്ടാ­യത്. കാസര്‍കോട്-സീതാംഗോ­ളി റൂട്ടി­ലോ­ടുന്ന സക്കീര്‍ ബ­സാ­ണ് അ­പക­ടം വ­രു­ത്തി­യത്. ഉ­ടന്‍ത­ന്നെ ബ­സ് നിര്‍­ത്തി ആ­ശു­പ­ത്രി­യി­ലെ­ത്തി­ച്ചെ­ങ്കിലും ജീ­വന്‍ ര­ക്ഷി­ക്കാ­നാ­യില്ല.

തേ­യി­യാണ് ഭാര്യ. മക്കള്‍: അപ്പയ്യ പാട്ടാളി (കിന്‍ഫ്ര സെക്യൂ­രിറ്റി), രവി, (ഡ്രൈവര്‍), ശാരദ, പരേതരായ ശ്രീധര, കുസുമ. മരുമക്കള്‍: സുബ്ബയ്യ പാ­ട്ടാളി, സരോജിനി, ഭവാനി, ശ്രീ­മ­തി. മൃ­ത­ദേ­ഹം വെ­ള്ളി­യാഴ്­ച ഉ­ച്ച­യോ­ടെ കാസര്‍­കോ­ട് ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ പോ­സ്റ്റു­മോര്‍­ട്ടം ന­ട­ത്തി­യ­ശേ­ഷം ബ­ന്ധു­ക്കള്‍­ക്ക് വിട്ടു­കൊ­ടുത്തു.

Keywords: Kasaragod, Bus, Accident, Obituary, Kerala, Malayalam News, Shangarapattaly

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia