മരം ദേഹത്തുവീണ് വൃദ്ധന് മരിച്ചു
Dec 28, 2011, 19:13 IST
കാസര്‍കോട്: മരം ദേഹത്തുവീണ് വൃദ്ധന് മരിച്ചു. കുണ്ടംകുഴി എടപ്പണിയിലെ മുത്തുനായര്‍(95)ആണ് മരിച്ചത്. മകന് കുഞ്ഞമ്പു മരം വെട്ടുന്നതിനിടയില്‍ മുത്തുനായരുടെ ദേഹത്ത് മരത്തിന്റെ ചില്ല പൊട്ടിവീണാണ് അപകടം സംഭവിച്ചത്. ബുധനാഴ്ച വൈകിട്ട് 4.30ഓടെയായിരുന്നു അപകടം. മുത്തുനായരെ ഉടനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
ഭാര്യ: മണിയമ്മ. മക്കള്‍: കാര്‍ത്ത്യായനി, ലീല, പത്മാവതി, ശാരദ, കുഞ്ഞമ്പു. മരുമക്കള്‍: കുഞ്ഞമ്പു, ഗോപാലന്, ഭാസ്കരന്, കുമാരന്, ശൈലജ.
ഭാര്യ: മണിയമ്മ. മക്കള്‍: കാര്‍ത്ത്യായനി, ലീല, പത്മാവതി, ശാരദ, കുഞ്ഞമ്പു. മരുമക്കള്‍: കുഞ്ഞമ്പു, ഗോപാലന്, ഭാസ്കരന്, കുമാരന്, ശൈലജ.