ഉദുമയില്‍ വൃദ്ധ വീട്ടുപറമ്പിലെ കിണറില്‍ മരിച്ച നിലയില്‍
Nov 23, 2015, 11:51 IST
ബേക്കല്‍: (www.kasargodvartha.com 23/11/2015) ഉദുമയില്‍ എഴുപത്തെട്ടുകാരിയെ വീട്ടുപറമ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ ഉദയമംഗലത്തെ കിഴക്കേക്കരയില്‍ പരേതനായ രാമന്റെ ഭാര്യ ഭാര്‍ഗവി(78)യെയാണ് തിങ്കളാഴ്ച രാവിലെ 8 മണിയോടെ വീട്ടുപറമ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ വെള്ളമെടുക്കാനുള്ള ശ്രമത്തിനിടെ ഭാര്‍ഗവി മുപ്പതടി താഴ്ചയുള്ള കിണറില്‍ വീഴുകയായിരുന്നു. വിവരമറിഞ്ഞ് ബേക്കല്‍ പോലീസും കാസര്‍കോട്ടുനിന്ന് ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി. ഫയര്‍മാന്‍ സി കെ സജേഷാണ് കിണറിലിറങ്ങി മൃതദേഹം പുറത്തെടുത്തത്. സഹദേവന്‍ ഏകമകനാണ്. പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Keywords: Bekal, Obituary, Well, Death, Barghavi, Old age women found dead in well