city-gold-ad-for-blogger
Aster MIMS 10/10/2023

Kodiyeri Balakrishnan | കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ചെന്നൈയില്‍ നിന്ന് ഉച്ചയോടെ എയര്‍ ആംബുലന്‍സില്‍ കണ്ണൂരിലെത്തിക്കും; മുഖ്യമന്ത്രി പിണറായി വിജയന്‍ തലശ്ശേരിയിലേക്ക്

ചെന്നൈ: (www.kvartha.com) സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രടറിയും മുന്‍ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ (69) മൃതദേഹം ചെന്നൈയില്‍ നിന്ന് ഉച്ചയോടെ എയര്‍ ആംബുലന്‍സില്‍ കണ്ണൂരിലെത്തിക്കും. മൃതദേഹവുമായി എയര്‍ ആംബുലന്‍സ് ചെന്നൈ വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ടു. കോടിയേരിക്ക് അന്തിമോപചാരം അര്‍പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചയ്ക്ക് തിരുവനന്തപുരത്തുനിന്ന് തലശ്ശേരിയിലെത്തും.


Kodiyeri Balakrishnan | കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ചെന്നൈയില്‍ നിന്ന് ഉച്ചയോടെ എയര്‍ ആംബുലന്‍സില്‍ കണ്ണൂരിലെത്തിക്കും; മുഖ്യമന്ത്രി പിണറായി വിജയന്‍ തലശ്ശേരിയിലേക്ക്

കണ്ണൂര്‍ വിമാനത്താവളത്തില്‍ സിപിഎം ജില്ലാ സെക്രടറി എം വി ജയരാജന്റെ നേതൃത്വത്തില്‍ കോടിയേരിയുടെ മൃതദേഹം ഏറ്റുവാങ്ങും. കോടിയേരിയെ അവസാനമായി ഒരുനോക്കുകാണാന്‍ ആളുകള്‍ ഇപ്പോഴേ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. വിമാനത്താവളത്തില്‍നിന്ന് വിലാപയാത്രയായി മൃതദേഹം തലശ്ശേരിയിലെത്തിക്കും. 14 ഇടങ്ങളില്‍ അന്തിമോപചാരം അര്‍പിക്കാന്‍ സൗകര്യമുണ്ട്. തുടര്‍ന്ന് രാത്രിയില്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തിങ്കളാഴ്ച രാവിലെ 10 മണിക്ക് കോടിയേരിയിലെ വീട്ടില്‍ മൃതദേഹം എത്തിക്കും.

സിപിഎം ജില്ലാ കമിറ്റി ഓഫിസായ അഴീക്കോടന്‍ മന്ദിരത്തില്‍ 11 മണി മുതല്‍ പൊതുദര്‍ശനം. വൈകിട്ട് മൂന്നു മണിക്ക് കണ്ണൂര്‍ പയ്യാമ്പലത്ത് സംസ്‌കരിക്കും. ആദരസൂചകമായി തിങ്കളാഴ്ച തലശേരി, ധര്‍മടം, കണ്ണൂര്‍ മണ്ഡലങ്ങളിലും മാഹിയിലും ഹര്‍ത്താല്‍ ആചരിക്കും.

അര്‍ബുദരോഗബാധിതനായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് കോടിയേരി അന്തരിച്ചത്. പാന്‍ക്രിയാസിലെ അര്‍ബുദരോഗം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് സംസ്ഥാന സെക്രടറിപദമൊഴിഞ്ഞ് ഓഗസ്റ്റ് 29നാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു.

Keywords:  Body of Kodiyeri to reach Kannur by noon; CM, leaders head to Thalassery, Chennai, News, Kodiyeri Balakrishnan, Politics, Top-Headlines, Dead, Dead Body, Chief Minister, Pinarayi-Vijayan, Kerala.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia