city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബനാരി മൂസകുഞ്ഞി ഹാജി നിര്യാതനായി

ബനാരി മൂസകുഞ്ഞി ഹാജി നിര്യാതനായി
Moosakunhi Haji
പുത്തിഗെ: ഉപ്പിന റഹ്മാനിയ ജുമാ മസ്ജിദ് മുന്‍ പ്രസിഡണ്ടും സുന്നീ യുവജനസംഘം പുത്തിഗെ പഞ്ചായത്ത് പ്രവര്‍ത്തകനുമായ ബനാരി മൂസകുഞ്ഞി ഹാജി (87) നിര്യാതനായി. സയ്യിദ് ത്വാഹിറുല്‍ തങ്ങളോടൊപ്പം പുത്തിഗെ പഞ്ചായത്തില്‍ എസ്. വൈ. എസ കെട്ടിപ്പെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. അസുഖത്തെ തുടര്‍ന്നു കിടപ്പിലായിരുന്നു. ശനിയാഴ്ചയാണ് നിര്യാതനായത്. മക്കള്‍: മുഹമ്മദ്, മൊയ്തീന്‍ കുഞ്ഞി ഹാജി, അബ്ദുല്ല ഹാജി, അബൂബക്കര്‍ സിദ്ധീഖ്, റസ്സാഖ് ഹാജി, ഉമറുല്‍ ഫാറൂഖ്, മറിയമ്മ, ആയിഷ, ജമീല, നഫീസ. മരുമക്കള്‍: മര്‍ഹൂം മൊയ്തീന്‍, ഹുസൈന്‍ സഅദി, അഹ്മദ് സഖാഫി, അബ്ദുല്‍ അസീസ്. മയ്യത്ത് ഉപ്പിന ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. പരേതന്റെ നിര്യാണത്തില്‍ എസ്. വൈ. എസ് പുത്തിഗെ പഞ്ചായത്ത് കമ്മറ്റി അനുശോചിച്ചു.

Keywords: Moosakunhi Haji, Obituary, Puthige, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia