Death | കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍
Nov 23, 2024, 08:09 IST
Photo: Arranged
● നാലാം വര്‍ഷ ഫിസിയോ തെറപ്പി വിദ്യാര്‍ഥിനി.
● മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
● തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.
കണ്ണൂര്‍: (KasargodVartha) തളിപ്പറമ്പില്‍ നഴ്സിങ് വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍. എറണാകുളം തോപ്പുംപടി സ്വദേശിനിയായ ആന്‍മരിയയാണ് (Ann Maria-22) മരിച്ചത്. ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
തളിപ്പറമ്പ് ലൂര്‍ദ് നഴ്സിങ് കോളജിലെ നാലാം വര്‍ഷ ഫിസിയോ തെറപ്പി വിദ്യാര്‍ഥിനിയാണ് ആന്‍മരിയ. തളിപ്പറമ്പ് ചിറവക്കിലുള്ള കോളജ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.
#nursingstudent #death #hostel #Kannur #Kerala #investigation