Nurse Death | സർകാർ ആശുപത്രിയിലെ നഴ്സിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Updated: Feb 15, 2025, 15:07 IST

Photo: Arranged
● കൊടക്കാട്ടെ വിന്യ ബാലൻ ആണ് മരിച്ചത്
● നീലേശ്വരം ഗവ. താലൂക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു
● പൊലീസ് അന്വേഷണം ആരംഭിച്ചു.
ചെറുവത്തൂർ: (KasargodVartha) സർകാർ ആശുപത്രിയിലെ നഴ്സിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം ഗവ. താലൂക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് കൊടക്കാട്ടെ വിന്യ ബാലൻ (30) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് ഡ്യൂടി കഴിഞ്ഞ് വീട്ടിലെത്തിയതായിരുന്നു. ശനിയാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല.
മൃതദേഹം പോസ്റ്റ്മോർടത്തിനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡികൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
A nurse from Neeleswaram Govt. Hospital found dead at home after returning from work. The cause of death is yet to be determined, and an investigation is underway.
#NurseDeath #KasargodNews #Investigation #PoliceCase #TragicEvent #HealthcareProfessionals