city-gold-ad-for-blogger

മലഞ്ചരക്ക് വ്യാപാരി നുള്ളിപ്പാടിയിലെ കെ.ജി. അരവിന്ദാക്ഷന്‍ നിര്യാതനായി

കാസര്‍കോട്: (www.kasargodvartha.com 21/08/2015) മണി ട്രേഡേര്‍സ് മലഞ്ചരക്ക് വ്യാപാരി നുള്ളിപ്പാടിയിലെ കെ.ജി. അരവിന്ദാക്ഷന്‍ (62) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ട് ചികിത്സയിലായിരുന്നു.

വിദ്യാനഗര്‍, സുള്ള്യ, ബന്തടുക്ക എന്നിവിടങ്ങളില്‍ മലഞ്ചരക്ക് വ്യാപാരം നടത്തിവരികയായിരുന്നു. നേരത്തെ കാസര്‍കോട്ടെ മുത്തപ്പന്‍ വൈന്‍സ് സ്ഥാപനത്തില്‍ പാര്‍ട്ണറായിരുന്നു.

മൃതദേഹം വെള്ളിയാഴ്ച ഉച്ചയോടെ നുള്ളിപ്പാടിയിലെ വീട്ടിലെത്തിക്കും. വൈകിട്ടോടെ ബന്തടുക്കയിലെ തറവാട് വീട്ടിലെത്തിച്ച് സംസ്‌ക്കരിക്കും. ബന്തടുക്ക സ്വദേശിയായ അരവിന്ദാക്ഷന്‍ വര്‍ഷങ്ങളായി നുള്ളിപ്പാടിയിലാണ് കുടുംബസമേതം താമസിക്കുന്നത്. ഭാര്യ: കനകലത. മക്കള്‍: ബിന്ദു, ബിനു, വിജി, വിപിന്‍. മരുമക്കള്‍: സുനീഷ്, ആനന്ദ്, ലക്ഷ്മി.
മലഞ്ചരക്ക് വ്യാപാരി നുള്ളിപ്പാടിയിലെ കെ.ജി. അരവിന്ദാക്ഷന്‍ നിര്യാതനായി

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia