ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന യുവാവ് ബസില്‍ മരിച്ചു
Jul 23, 2012, 11:08 IST
കാസര്‍കോട്: ഗള്‍ഫില്‍ നിന്ന് വിമാനമിറങ്ങി ബസില്‍ നാട്ടിലേക്ക് വരികയായിരുന്ന യുവാവ് നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു. വിദ്യാനഗര്‍ പന്നിപ്പാറ പുതിയകോപ്പ നൈഫ് റോഡിലെ പാറക്കുഞ്ഞാമദിന്റെ മകന് അബ്ദുല്‍ ഖാദര്‍ (45) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ രണ്ടരയോടെ മുംബൈയില്‍ നിന്നും മംഗലാപുരത്തേക്ക് വരികയായിരുന്ന ബസില്‍വെച്ചായിരുന്നു മരണം. ബസ് മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തിയായ അങ്കോളിയിലെത്തിയപ്പോള് അബ്ദുല്‍ ഖാദറിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. സഹയാത്രികരോട് പറഞ്ഞതോടെ ബസ് നിര്‍ത്തി അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ദേര ദുബായില്‍ 15 വര്‍ഷത്തോളമായി ഹോട്ടല്‍ ജീവനക്കാരനായിരുന്നു.
മാതാവ്: പരേതനായ മറിയുമ്മ. ഭാര്യ: സുഹ്റ കുണിയ. മക്കള്‍: സാബിര്‍, സക്കീര്‍, സംസീര്‍, മറിയമ്മ, അസൂറ. മരുമകന്: ഖാദറുദ്ദീന്. സഹോരങ്ങള്‍: ഇബ്രാഹിം, സിദ്ദീഖ്, ഹാജറ, ആയിഷ, ഫാത്തിമ, സെക്കീന.

Keywords: Kasaragod, Gulf, Vidyanagar, Pannipara, Mangalore.