city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിയാസിന് നാട് കണ്ണീരോടെ വിട നല്‍കി; തോമസിന്റെ മൃതദേഹം ബുധനാഴ്ച സംസ്‌കരിക്കും

കാഞ്ഞങ്ങാട്: (www.kasargodvartha.com 03.01.2018) പുതുവത്സരപുലരിയില്‍ എടപ്പാളിലും കൊയിലാണ്ടിയിലുമുണ്ടായ വാഹനാപകടങ്ങളില്‍ രണ്ട് യുവാക്കള്‍ മരണപ്പെട്ട സംഭവം കാഞ്ഞങ്ങാടിനെയും നീലേശ്വരത്തെയും കണ്ണീരിലാഴ്ത്തി. മുത്തശ്ശിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കേരള കോണ്‍ഗ്രസ് പി സി തോമസ് വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ചെമ്മട്ടംവയലിലെ മാനുവല്‍ കാപ്പന്റെ മകന്‍ തോമസ് എം കാപ്പന്‍ (ഉണ്ണി -24), നീലേശ്വരം കോട്ടപ്പുറത്തെ അബ്ദുള്‍ സലാമിന്റെ മകന്‍ എന്‍ എന്‍ നിയാസ് (19) എന്നിവരുടെ ആകസ്മിക വേര്‍പാടാണ് നാടിനെ കണ്ണീരണിയിച്ചത്.

നെടുമ്പാശേരി വിമാനത്താവളത്തില്‍ ബന്ധുക്കളെ യാത്രയാക്കിയ ശേഷം നാട്ടിലേക്ക് തിരിച്ചു വരുന്നതിനിടയില്‍ കോട്ടക്കല്‍ ചങ്ങരംകുളം കാളച്ചാലില്‍ വെച്ചാണ് തോമസ് എം കാപ്പന്‍ സഞ്ചരിച്ച കാര്‍ എതിരെ വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ചത്. ഉടന്‍ കോട്ടക്കലിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

തിരൂര്‍ ഗവ. ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ട നടപടികള്‍ക്ക് ശേഷം ചൊവ്വാഴ്ച വൈകിട്ടോടെ തോമസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ബുധനാഴ്ച രാവിലെ 10ന് ചെമ്മട്ടംവയലിലെ വസതിയില്‍ നിന്ന് പടന്നക്കാട് നല്ലിടയന്‍ പള്ളിയിലേക്ക് മൃതദേഹം കൊണ്ടുപോകും. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ചെമ്മട്ടംവയല്‍ സെമിത്തേരിയില്‍ സംസ്‌കരിക്കും.

കോഴിക്കോട് ബീച്ചില്‍ പുതുവത്സരാഘോഷ ചടങ്ങുകള്‍ക്ക് ശേഷം സൃഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ മടങ്ങുമ്പോഴാണ് നിയാസ് സഞ്ചരിച്ച ബൈക്ക് പുലര്‍ച്ചെ മൂന്ന് മണിയോടെ കൊയിലാണ്ടി കൊല്ലത്ത് ഡിവൈഡറില്‍ ഇടിച്ച് അപകടമുണ്ടായത്. എതിരെ വരികയായിരുന്ന ഓട്ടോ റിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടയിലാണ് ബൈക്ക് ഡിവൈഡറില്‍ ഇടിച്ചത്. സാരമായി പരിക്കേറ്റ നിയാസിനെ കോഴിക്കോട് മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് നിയാസ് സുഹൃത്തുകള്‍ക്ക് പുതുവത്സരാശംസ സന്ദേശം അയച്ചിരുന്നു.ചൊവ്വാഴ്ച രാത്രി നിയാസിന്റെ മയ്യത്ത് കോട്ടപ്പുറം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്തെ വസതിയിലേക്ക് കൊണ്ടുവന്നപ്പോള്‍ നിയാസിനെ അവസാനമായി ഒരുനോക്കു കാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തിയിരുന്നു. മൃതദേഹം കോട്ടപ്പുറം മഖ്ദൂം പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Related News:
കേരളകോണ്‍ഗ്രസ് നേതാവിന്റെ മകനുള്‍പ്പെടെ പുതുവര്‍ഷത്തില്‍ രണ്ട് അപകട മരണം

നിയാസിന് നാട് കണ്ണീരോടെ വിട നല്‍കി; തോമസിന്റെ മൃതദേഹം ബുധനാഴ്ച സംസ്‌കരിക്കും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Deadbody, Death, Obituary, Accidental-Death, Niyas and Thomas no more
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia