നീലേശ്വരം സ്വദേശിയെ ഒഞ്ചിയം റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Mar 5, 2013, 20:12 IST
Sunil Kumar |
നീലേശ്വരം കൊട്രച്ചാലിലെ കണ്ണന്‍-നാരായണി ദമ്പതികളുടെ മകന്‍ സുനില്‍കുമാറിന്റെ (41) മൃതദേഹമാണ് വടകര പോലീസ് സ്റ്റേഷനും ചോമ്പാല റെയില്‍വെ സ്റ്റേഷനുമിടയില്‍ ഒഞ്ചിയം റെയില്‍വെ ഗേറ്റിനടുത്ത് കണ്ണുക്കര പാളത്തിനരികില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സുനില്‍കുമാര്‍ സുഹൃത്ത് കൊട്രച്ചാലില്‍ ബാര്‍ബര്‍ ഷോപ് നടത്തുന്ന തമിഴ്‌നാട് സ്വദേശി കരുണാകരനോടൊപ്പം വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസില്‍ എറണാകുളത്തേക്ക് തിരിച്ചത്. പുലര്‍ചെ 1.30 മണിക്കാണ് ഈ ട്രെയിന്‍ ഒഞ്ചിയം റെയില്‍വെ ഗേറ്റ് കടന്നുപോയത്. പുലര്‍ചെ ആറ് മണിയോടെ റെയില്‍വെ ലൈനിന് പരിസരത്തുള്ള വീട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.
തലക്ക് പിറകില്‍ മാരകമായ മുറിവേറ്റിട്ടുണ്ട്. ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും 13,000 രൂപയും മൃതദേഹത്തിന് സമീപം ചിതറി കിടന്നിരുന്നു. സുഹൃത്ത് കരുണാകരന്റെ മൊബൈല്‍ ഫോണ്‍ സുനില്‍കുമാറിന്റെ മൃതദേഹം കിടന്നിടത്ത് കണ്ടെത്തി.
മുമ്പ് ഗള്‍ഫിലായിരുന്ന സുനില്‍കുമാര്‍ നീലേശ്വരത്ത് ഓട്ടോ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. സഹോദരന്റെ അസുഖത്തിനുള്ള മരുന്ന് വാങ്ങാന്‍ എറണാകുളത്തേക്ക് പോകുന്നുവെന്നാണ് വീട്ടില്‍ പറഞ്ഞിരുന്നത്. ഭാര്യ: ഷീബ. മക്കള്‍: ശ്രീഹരി, സൂര്യ. സഹോദരങ്ങള്‍: അനില്‍, രവി. തമിഴ്‌നാട് സ്വദേശിയായ കരുണാകരന്‍ കൊട്രച്ചാലില്‍ വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസിക്കുന്നത്.
Keywords: Nileshwaram, Native, Found dead, Railway track, Onjiyam Vadakara, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News