city-gold-ad-for-blogger

തേപ്പ് തൊഴിലാളിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

49-year-old masonry worker found dead inside residence in Nileshwaram's Chooyyankode.
Photo: Arranged

● കൂവാറ്റി പറയങ്ങാട് സ്വദേശിയായ എം ബാബുവാണ് മരിച്ചത്
● രാത്രി പതിവുപോലെ ഭക്ഷണം കഴിഞ്ഞ് ഉറങ്ങാൻ കിടന്നതായിരുന്നുവെന്ന് കുടുംബാംഗങ്ങൾ
● നീലേശ്വരം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി മാറ്റി

നീലേശ്വരം: (KasargodVartha) തേപ്പ് തൊഴിലാളിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ചോയ്യങ്കോട് കൂവാറ്റി പറയങ്ങാട്ടെ എം ബാബുവാണ്(49) മരിച്ചത്. ചൊവ്വാഴ്ച (23.06.2026) രാവിലെയാണ് മരിച്ച നിലയില്‍  കണ്ടെത്തിയത്.

രാവിലെ എഴുന്നേറ്റില്ല

തിങ്കളാഴ്ച (22.06.2026) രാത്രി പതിവുപോലെ കുടുംബാംഗങ്ങളോടൊപ്പം ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ കിടന്ന ബാബുവിനെ ചൊവ്വാഴ്ച രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ തട്ടിവിളിച്ചെങ്കിലും ഉണർന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ചതായി വ്യക്തമായത്.

പൊലീസ് സ്ഥലത്തെത്തി

വിവരമറിഞ്ഞ് നീലേശ്വരം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അസ്വാഭാവിക മരണമെന്ന നിലയിലാണ് അന്വേഷണം. മരണകാരണം സംബന്ധിച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ വ്യക്തമാകൂ. പരേതരായ രാമൻ–നാരായണി ദമ്പതികളുടെ മകനാണ് ബാബു. 

ഭാര്യ: ലതിക ബളാൽ (കേരള ബാങ്ക് മാലക്കല്ല് ബ്രാഞ്ചിലെ താൽക്കാലിക ജീവനക്കാരി). മക്കൾ: സനൽ ബാബു (ഡിഗ്രി വിദ്യാർഥി, രാജപുരം സെൻ്റ് പയസ് കോളജ്), സ്വാതിക ബാബു (ഒമ്പതാം ക്ലാസ് വിദ്യാർഥിനി, ബളാൽ സ്കൂൾ). സഹോദരി: ചന്ദ്രമതി.

മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. 

ഈ മരണവാർത്ത വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതല്‍ വാർത്തകള്‍ അറിയാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക.

Article Summary: M Babu, a 49-year-old masonry worker from Chooyyankode, was found dead in his house in Nileshwaram.

#NileshwaramNews #KasaragodNews #LocalNews #KeralaPolice #DeathNews #KeralaNews #RenuNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia