city-gold-ad-for-blogger

ചായ്യോത്ത് യുവതി വീട്ടിനകത്ത് കുഴഞ്ഞുവീണ് മരിച്ചു; മരിച്ചത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ മകൾ

28-Year-Old Woman Collapses and Dies at Home in Chayoth, Nileshwaram
Photo: Special Arrangement/ Enhanced by Pixverse

● ഞായറാഴ്ച രാവിലെയായിരുന്നു ദാരുണമായ സംഭവം നടന്നത്.
● സിപിഎം ചായ്യോം ഇഎംഎസ് നഗർ ബ്രാഞ്ച് സെക്രട്ടറി കെ വി ശശീന്ദ്രൻ്റെ മകളാണ്.
● കുറച്ചുദിവസങ്ങൾക്ക് മുൻപാണ് ശിൽപ ഭർത്താവിൻ്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് എത്തിയത്.
● നീലേശ്വരം പോലീസ് മൃതദേഹത്തിൻ്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
● കാസർകോട് ജനറൽ ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം പരിശോധനകൾ.

നീലേശ്വരം: (KasargodVartha) യുവതി വീട്ടിനകത്ത് കുഴഞ്ഞുവീണ് മരിച്ചു. ചായ്യോത്തെ ശിൽപ ശശിയാണ് (28) മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. ചെമ്പ്രകാനത്തെ ഭർത്താവിൻ്റെ വീട്ടിലായിരുന്ന ശിൽപ കുറച്ചുദിവസങ്ങൾക്ക് മുൻപാണ് ചായ്യോത്തുള്ള സ്വന്തം വീട്ടിലേക്ക് എത്തിയത്. ഇവിടെ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുടുംബ വിവരങ്ങൾ

ചായ്യോം ബസാറിൽ ബ്യൂട്ടി പാർലർ നടത്തുന്ന കെ വി ശശീന്ദ്രൻ്റെയും ചിത്രയുടെയും മകളാണ് ശിൽപ. കെ വി ശശീന്ദ്രൻ സിപിഎം ചായ്യോം ഇഎംഎസ് നഗർ ബ്രാഞ്ച് സെക്രട്ടറിയാണ്. അമ്മ ചിത്ര ഇതേ ബ്രാഞ്ചിലെ അംഗമാണ്. ബംഗ്ളൂരിൽ സൂപ്പർ മാർക്കറ്റ് നടത്തുന്ന സന്ദീപ് ആണ് ശിൽപയുടെ ഭർത്താവ്. സാൻവി ഏക മകളാണ്. പോണ്ടിച്ചേരിയിൽ ആയുർവേദ ഫിസിയോതെറാപ്പിസ്റ്റായ വിശാഖ് സഹോദരനാണ്.

പൊതുദർശനവും സംസ്കാരവും

സംഭവത്തിൽ നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കാസർകോട് ജനറൽ ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം പരിശോധനകൾ നടന്നത്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് ചെമ്പ്രകാനത്തെ ഭർത്താവിൻ്റെ വീട്ടിലും, രാവിലെ 10.30-ന് ചായ്യോത്തെ സ്വന്തം വീട്ടിലും ഭൗതികശരീരം പൊതുദർശനത്തിന് വെക്കും. തുടർന്ന് 11 മണിക്ക് ചൂരിപ്പാറ വൈദ്യുതി ശ്മശാനത്തിൽ സംസ്കാരം നടക്കും.

കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.

Article Summary: A 28-year-old woman named Shilpa Sasi died after collapsing at her home in Chayoth, Nileshwaram, with her cremation scheduled for Monday.

#NileshwaramNews #KasaragodNews #KeralaNews #LocalNewsMalayalam #Obituary #Chayoth

 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia