നവവധു ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃ വീട്ടിനടുത്തുള്ള കിണറ്റില്‍ മരിച്ച നിലയില്‍
Oct 3, 2014, 12:38 IST
അമ്പലത്തറ: (www.kasargodvartha.com 03.10.2014) നവവധുവിനെ ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃവീട്ടിനടുത്തുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാറപ്പള്ളിയിലെ ജാസിറിന്റെ ഭാര്യയും ആദൂര്‍ കാട്ടിപ്പാറയിലെ ഹമീദ്-ഖൈറുന്നിസ ദമ്പതികളുടെ മകളുമായ ഷഫീദയെയാണ് (19) ഭര്‍തൃവീടിന് സമീപത്തെ അയല്‍വാസിയുടെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജൂണ്‍ 18നാണ് ഷഫീദയും ജാസിറും വിവാഹിതരായത്.
അയല്‍ക്കാരനായ ഷംസു എന്നയാളുടെ വീട്ടു കിണറ്റിലാണ് ഷഫീദയെ വെള്ളിയാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാത്രി ഉറങ്ങാന്‍ കിടന്ന ഷഫീദയെ രാവിലെ കാണാത്തതിനാല്‍ അന്വേഷിക്കുന്നതിനിടയിലാണ് അയല്‍വാസിയുടെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് അമ്പലത്തറ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.
ആദൂരില്‍നിന്നും ബന്ധുക്കള്‍ പുറപ്പെട്ടിട്ടുണ്ട്. ഇവരെത്തിയ ശേഷമായിരിക്കും കിണറ്റില്‍ നിന്നും മൃതദേഹം പുറത്തെടുക്കുക. ആര്‍.ഡി.ഒയുടേയും തഹസില്‍ദാരുടേയും സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം വിദഗദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും.

സഹോദരങ്ങള്‍: സാഹിദ്, വാജിദ്.