നേപ്പാള്‍ സ്വദേശി കിണറ്റില്‍ മരിച്ച നിലയില്‍
Feb 13, 2013, 19:01 IST
നീലേശ്വരം: നേപ്പാള്‍ സ്വദേശിയായ ചിക്കന്‍ സെന്റര്‍ ജീവനക്കാരന് നീലേശ്വരത്തെ സ്വകാര്യ വ്യക്തിയുടെ വീട്ടു കിണറ്റില്‍ മരിച്ച നിലയില്‍. റോയല്‍ ചിക്കന്‍ സെന്റര്‍ ജീവനക്കാരന് നേപ്പാള്‍ കാഠ്മണ്ടു സ്വദേശി കലം സിംഗ് (48) നെയാണ് കരുവാച്ചേരിയില്‍ മരിച്ച നിലയില്‍ കണ്ടത്. കിണറിന്റെ കപ്പിയില്‍ കുരുക്കിട്ട് തൂങ്ങി നില്‍ക്കവെ കുരുക്കുപൊട്ടി കിണറ്റില്‍ വീഴുകയായിരുന്നു എന്ന് നീലേശ്വരം പോലീസ് പറഞ്ഞു.
കാഞ്ഞങ്ങാട് അഗ്നിശമനസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കളുടെ സാന്നിധ്യത്തില്‍ കാഞ്ഞങ്ങാട് പൊതുശ്മശാനത്തില്‍ സംസ്ക്കരിച്ചു. ഭാര്യ: ലല്ലി. മക്കള്‍: കൃഷ്ണ, നാരായണ, രൂപ, ചന്ദ്രകല.

Keywords: Kerala, Kasaragod, Nileshwaram, Nepal, Chicken center, Well, Kanhangad, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.