city-gold-ad-for-blogger

ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ ഹോട്ടല്‍ വ്യാപാരി റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 07.08.2014) ശ്വാസ തടസത്തെതുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ ഹോട്ടല്‍ വ്യാപാരി റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു. നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ എന്‍.എ. അബ്ബാസ് ഹാജി (61) യാണ് ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചത്.

മുംബൈയിലെ ഇസ്ലാമിയ ഹോട്ടല്‍, കഫേ കോഹിനൂര്‍ എന്നിവയുടെ ഉടമയാണ്. രണ്ട് ദിവസമായി എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അബ്ബാസ് ഹാജി ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയപാടേ കുഴഞ്ഞു വീഴുകയായിരുന്നു. മറ്റുയാത്രക്കാര്‍ ഉടന്‍ അബ്ബാസ് ഹാജിയെ തളങ്കര മാലിക് ദീനാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.

ബങ്കരക്കുന്നില പരേതരായ ചക്ലി അബ്ദുല്ല ഹാജിയുടേയും റുഖിയയുടേയും മകനാണ്. ഭാര്യ: ജമീല. മക്കള്‍: മുഹമ്മദ് മുസ്തഫ (അജ്മന്‍), സൈനബ, സഫിയ, ജലാല്‍ (ദുബൈ), ഉമൈബ, മുബാറക് (എറണാകുളം). മരുമക്കള്‍: അസീദ തളങ്കര, അബ്ദുര്‍ റഹ്മാന്‍ ബങ്കരകുന്ന് (അജ്മാന്‍), മുനീര്‍ (വ്യാപാരി കാസര്‍കോട്), ഫൈറൂസ, ലിസ്‌ന (തൃശൂര്‍ പുനയൂര്‍ക്കുളം), സഹോദരന്‍: പരേതനായ മഹമൂദ് ഹാജി. മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ ഹോട്ടല്‍ വ്യാപാരി റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
എബോള രോഗികളുടെ മൃതദേഹങ്ങള്‍ റോഡുകളില്‍ കിടന്ന് പുഴുവരിക്കുന്നു; മഹാരോഗത്തിന്റെ ഭയാനക കാഴ്ച

Keywords: Kasaragod, Kerala, Died, Obituary, Railway station, Abbas Haji, House, Train, Natives, Travellers, Hospital, Thalangara, Malik Deenar.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia