city-gold-ad-for-blogger

ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയ ഗൃഹനാഥന്‍ കാറിനകത്ത് കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 05/01/2016) ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയ ഗൃഹനാഥന്‍ കാറിനകത്ത് കുഴഞ്ഞുവീണ് മരിച്ചു. നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ ബി എം ഹൗസില്‍ പരേതരായ മുഹമ്മദ് കുഞ്ഞി ഹാജി - ആസ്യ ഹജ്ജുമ്മ ദമ്പതികളുടെ മകന്‍ ബി എം അബ്ദുര്‍ റഹീം (84) ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് കഫക്കെട്ടിനെതുടര്‍ന്ന് ഡോക്ടറെ കാണാന്‍ ബന്ധുവിനോടൊപ്പം കെയര്‍വെല്‍ ആശുപത്രിയില്‍ എത്തിയതായിരുന്നു അബ്ദുര്‍ റഹീം. രക്തം പരിശോധനയ്ക്ക് നല്‍കി ആശുപത്രിയില്‍ കാത്തുനില്‍ക്കുന്നതിനിടെ തളര്‍ച്ച അനുഭവപ്പെട്ട അബ്ദുല്‍ റഹീം പുറത്ത് കാറില്‍ വന്നിരുന്നു. ഇതിനിടയില്‍ ശ്വാസതടസം ഉണ്ടായി കുഴഞ്ഞുവീണതോടെ ഉടന്‍ ഐ സി യുവിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദീര്‍ഘകാലം നെല്ലിക്കുന്ന് ജുമാമസ്ജിദ് സെക്രട്ടറിയായിരുന്നു.

ഭാര്യ: ഖദീജ. മക്കള്‍: മൈമൂന, ആസ്യ, സാലി (വ്യാപാരി), റിയാസ് (ചെന്നൈ വ്യാപാരി), അന്‍വര്‍ (സൗദി വ്യാപാരി), നൗഷാദ് (ദുബൈ). മരുമക്കള്‍: നൂറുദ്ദീന്‍, മുഹമ്മദ്, റംല, റുമിയ, മറിയംബി, സഫിയ. സഹോദരങ്ങള്‍: ആമിന, പരേതരായ മുന്‍ എം എല്‍ എ, ബി എം അബ്ദുര്‍ റഹ് മാന്‍, ആഇശ, ബീഫാത്വിമ, റുഖിയ, ഉമ്മാലിയുമ്മ.

ഖബറടക്കം നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയ ഗൃഹനാഥന്‍ കാറിനകത്ത് കുഴഞ്ഞുവീണ് മരിച്ചു


Keywords:  Obituary, Kerala, Nellikunnu, Kasaragod, Nellikunnu Bangarakunnu BM Abdul Raheem passes away

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia