ഇറച്ചി വില്‍പനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു
Jan 30, 2016, 11:36 IST
നീര്‍ച്ചാല്‍: (www.kasargodvartha.com 30/01/2016) ഇറച്ചിവില്‍പനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു. മീത്തലെ നീര്‍ച്ചാല്‍ പള്ളിക്കടുത്തെ മുഹമ്മദ്-നബീസ ദമ്പതികളുടെ മകന്‍ അബ്ദുല്ല (48)യാണ് മരിച്ചത്. മംഗളൂരുവില്‍ ഇറച്ചി വില്‍പനക്കാരനായ അബ്ദുല്ല വെള്ളിയാഴ്ച വൈകിട്ടാണ് വീട്ടിലെത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ വീട്ടില്‍ കുഴഞ്ഞുവീണ അബ്ദുല്ലയെ ഉടന്‍ കുമ്പളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായതിനാല്‍ കാസര്‍കോട്ടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ജനറല്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: സുബൈദ. മക്കള്‍: സൈഫുദ്ദീന്‍, അഫ്താലുദ്ദീന്‍, താജുദ്ദീന്‍, തസീമുദ്ദീന്‍, നിസാമുദ്ദീന്‍.
ജനറല്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: സുബൈദ. മക്കള്‍: സൈഫുദ്ദീന്‍, അഫ്താലുദ്ദീന്‍, താജുദ്ദീന്‍, തസീമുദ്ദീന്‍, നിസാമുദ്ദീന്‍.
Keywords: Death, Obituary, Kerala, Kasaragod, Neerchal, Neerchal Abdulla passes away.