അസുഖ ബാധിതനായി ചികിത്സയിലായിരുന്ന നാസ് മുഹമ്മദ് യാത്രയായി
Mar 6, 2015, 18:21 IST
പടന്നക്കാട്: ( www.kasarrgodvartha.com 06/03/2015) അസുഖ ബാധിതനായി ചികിത്സയിലായിരുന്ന നാസ് മുഹമ്മദ് യാത്രയായി. അര്‍ബുദ രോഗം ബാധിച്ച് അഞ്ച് മാസത്തോളമായി വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന കടിഞ്ഞിമൂലയിലെ എന്‍.കെ. മുനീറിന്റേയും നീലേശ്വരം മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ട് ഹംസയുടെ മകള്‍ റഹീനയുടെയും മകനായ നാസ് മുഹമ്മദ് എന്ന ഏഴ് വയസ്സുകാരനാണ് വെള്ളിയാഴ്ച രാവിലെ മരണത്തിന് കീഴടങ്ങിയത്.
വ്യാഴാഴ്ച രാത്രി അസുഖം മൂര്‍ഛിക്കുകയും പിന്നീട് നീലേശ്വരത്തെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തിരുന്നു. ചികിത്സക്കിടെയായിരുന്നു അന്ത്യം. പള്ളിക്കര ഐഡിയല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു നാസ് മുഹമ്മദ്.
മരണവിവരമറിഞ്ഞ് കുവൈത്തില്‍ ജോലിചെയ്യുന്ന പിതാവ് മുനീര്‍ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: റുസിന്‍ മുഹമ്മദ് , സഫിയത്ത്.

Keywords: Padannakad, Kerala, Obituary, Death, Nas Muhammed, Treatment, Student.