പരിശീലനത്തിനിടെ പായക്കപ്പല്‍ ഇലക്ട്രിക്ക് ലൈനില്‍തട്ടി ഷോക്കേറ്റ നേവി ഉദ്യോഗസ്ഥന്‍ മരിച്ചു
Oct 8, 2014, 20:37 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 08.10.2014) പരിശീലനത്തിനിടയില്‍ പായക്കപ്പല്‍ ഇലക്ട്രിക്കല്‍ ലൈനില്‍തട്ടി ഗുരുതരമായി പരിക്കേറ്റ നേവി ഉദ്യോഗസ്ഥന്‍ മരിച്ചു. ഏഴിമല നേവല്‍ അക്കാദമിയിലെ ഉദ്യോഗസ്ഥനായ പഞ്ചാബ് സ്വദേശി സത്‌വീര്‍ ഖാഡയാണ് (21) ആണ് മരിച്ചത്. അപകടത്തില്‍ ലക്ഷ്മണ്‍ സിംഗ്, പ്രശാന്ത് കുമാര്‍, വൈഭവ് യാദവ് തുടങ്ങി മറ്റു നാല് പേര്‍ക്കും ഷോക്കേറ്റിരുന്നു. ഇതില്‍ ഒരാളുടെ നിലഗുരുതരമായി തുടരുന്നു.
ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ വലിയപറമ്പ് മാടക്കാല്‍ പുഴയില്‍ പരിശീലനം നടത്തവെ പായക്കപ്പലിന്റെ മുകള്‍ഭാഗം ഇലക്ടിക്ക് ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. ഷോക്കേറ്റവരെ ഉടന്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നില അതീവഗുരുതരമായി തുടരുകയായിരുന്ന സഫ്ദര്‍ സിംഗ് ബുധനാഴ്ച രാത്രിയോടെയാണ് മരിച്ചത്.
തെക്കെക്കാടില്‍ നിന്നും വലിയപറമ്പിലേക്കുള്ള ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. ഏഴിമല നേവല്‍ അക്കാദമിയില്‍ നിന്നും പരിശീലനം നടത്തുന്ന നേവല്‍ കേഡറ്റുകള്‍ ചെറുവത്തൂര്‍ കാടങ്കോട് വരെയാണ് പുഴയിലൂടെ പരിശീലനം നടത്താറുള്ളത്. കാടങ്കോട് സ്‌കൂളിലാണ് ഇവരുടെ ക്യാമ്പും പി.ടിയും നടത്തുന്നത്. സ്ഥിരമായി പോകുന്ന റൂട്ടില്‍ നിന്നും മാറിയാണ് ബുധനാഴ്ച പായക്കപ്പല്‍ പരിശീലനം നടത്തിയത്. ഇതാണ് അപകടത്തിന് കാരണമായത്.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പി. കരുണാകരന്‍ എം.പി കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റിലിക്ക് കത്തയച്ചു. സംഭവത്തെകുറിച്ചും നേവല്‍ അക്കാദമിയും പോലീസും വൈദ്യുതി വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ വലിയപറമ്പ് മാടക്കാല്‍ പുഴയില്‍ പരിശീലനം നടത്തവെ പായക്കപ്പലിന്റെ മുകള്‍ഭാഗം ഇലക്ടിക്ക് ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. ഷോക്കേറ്റവരെ ഉടന്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നില അതീവഗുരുതരമായി തുടരുകയായിരുന്ന സഫ്ദര്‍ സിംഗ് ബുധനാഴ്ച രാത്രിയോടെയാണ് മരിച്ചത്.
തെക്കെക്കാടില്‍ നിന്നും വലിയപറമ്പിലേക്കുള്ള ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. ഏഴിമല നേവല്‍ അക്കാദമിയില്‍ നിന്നും പരിശീലനം നടത്തുന്ന നേവല്‍ കേഡറ്റുകള്‍ ചെറുവത്തൂര്‍ കാടങ്കോട് വരെയാണ് പുഴയിലൂടെ പരിശീലനം നടത്താറുള്ളത്. കാടങ്കോട് സ്‌കൂളിലാണ് ഇവരുടെ ക്യാമ്പും പി.ടിയും നടത്തുന്നത്. സ്ഥിരമായി പോകുന്ന റൂട്ടില്‍ നിന്നും മാറിയാണ് ബുധനാഴ്ച പായക്കപ്പല്‍ പരിശീലനം നടത്തിയത്. ഇതാണ് അപകടത്തിന് കാരണമായത്.
Related News:
നേവിയുടെ പായക്കപ്പല്‍ ഇലക്ട്രിക്ക് ലൈനില്‍തട്ടി 5 നേവി ഉദ്യോഗസ്ഥര്‍ക്ക് ഷോക്കേറ്റു; ഒരാളുടെ നില ഗുരുതരം
Keywords : Trikaripur, Kerala, Obituary, Police, Training, Navel, Ezhimala, Sathyavel.