city-gold-ad-for-blogger

നവകാന ശങ്കരനാരായണ ഭട്ട് നിര്യാതനായി

നവകാന ശങ്കരനാരായണ ഭട്ട് നിര്യാതനായി
ബദിയടുക്ക: മികച്ച അധ്യാപകനും കന്നഡ ഭാഷാ സംരക്ഷണ സമിതി പ്രവര്‍ത്തകനുമായിരുന്ന നവകാന ശങ്കരനാരായണ ഭട്ട്(84) നിര്യാതനായി. ബുധനാഴ്ച പുലര്‍ചെ കിന്നിംഗാറിലുള്ള മകളുടെ വീട്ടിലായിരുന്നു അന്ത്യം.

30 വര്‍ഷം പെര്‍ഡാല നവജീവന ഹൈസ്‌കൂള്‍ അധ്യാപകനും എട്ട് വര്‍ഷം ഇതേ സ്‌കൂളിലെ പ്രധാന അധ്യാപകനുമായിരുന്നു. മികച്ച അധ്യാപകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് 1979 ല്‍ ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.
കന്നഡ സംരക്ഷണ സമരത്തില്‍ ഖണ്ഡിഗെ ശ്യാംഭട്ടിനൊപ്പം നേതൃനിരയിലുണ്ടായിരുന്നു. 

ഭാര്യ: സവിത. മക്കള്‍: ശൈലജ, ശാരദ(ഡല്‍ഹിയില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്), മുരളീ കൃഷ്ണ. മരുമക്കള്‍: ഗണപതിഭട്ട്, രാമചന്ദ്രഭട്ട്, ശ്രീമതി. സഹോദരങ്ങള്‍: കേശവഭട്ട്, പുരുഷോത്തമഭട്ട്, സുശീല.

Keywords : Kasaragod, Badiyadukka, Obituary, Kerala, Shankaranarayana Bhat, Teacher, Kasargodvartha, Malayalam News. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia