കക്കവാരുന്നതിനിടെ ഓട്ടോ ഡ്രൈവര്‍ പുഴയില്‍ മുങ്ങി മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി
Mar 4, 2013, 13:15 IST
നീലേശ്വരം: പുഴയിലിറങ്ങി കക്ക വാരി തിരിച്ചുവരുന്നതിനിടെ വേലിയേറ്റത്തില്‍പെട്ട് ഓട്ടോ ഡ്രൈവര്‍ മുങ്ങി മരിച്ച സംഭവം നീലേശ്വരത്തെ ദുഃഖ സാന്ദ്രമാക്കി. കരിന്തളം കാലിച്ചാമരത്തെ ഓട്ടോ ഡ്രൈവര്‍ കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്‌കൂളിന് സമീപം കുമ്പുക്കല്‍ ഹൗസിലെ കെ.എ ബൈജു (32) ആണ് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ തേജ്വസിനി പുഴയില്‍ മുക്കട പാലത്തിന് സമീപം മുങ്ങിമരിച്ചത്.
വേലിയിറക്ക സമയത്ത് തേജസ്വിനി പുഴയില്‍ കക്ക വാരാനിറങ്ങിയ ബൈജു തീരത്തേക്ക് നീന്തിയടുക്കാന്‍ ശ്രമിക്കുന്നതിനിടെ വേലിയേറ്റം ഉണ്ടാവുകയും മുങ്ങി മരിക്കുകയുമായിരുന്നു. സ്ഥലത്തുണ്ടായിരുന്നവര്‍ പുഴയിലിറങ്ങി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഐ.എന്‍.ടി.യു.സി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് അഗസ്റ്റിന്‍-ലീലാമ്മ ദമ്പതികളുടെ മകനാണ്.
പുങ്ങംചാല്‍ സ്വദേശിനി നീതുവാണ് ഭാര്യ. ബിന്ദു മോള്‍ എക മകളാണ്. സഹോദരങ്ങള്‍: ബിജി (നഴ്‌സ് ഓസ്‌ട്രേലിയ), സിബി (കാഞ്ഞിരടുക്കം). മൃതദേഹം തിങ്കളാഴ്ച വൈകിട്ട് പള്ളപ്പാറ സെന്റ് മേരീസ് ചര്‍ച് സെമിത്തേരിയില്‍ സംസ്‌ക്കരിക്കും.
Keywords: Drown, Neeleswaram, Auto Driver, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.






