city-gold-ad-for-blogger

കാസർകോട് സ്വദേശി അബൂദബിയിൽ മരിച്ചു

അബൂദബി: (www.kasargodvartha.com 30.10.2020) കാസർകോട് സ്വദേശി അബൂദബിയിൽ മരിച്ചു. പട്ള ബൂഡിലെ അബ്ബാസ് കപ്പല്‍ (55) ആണ് മരിച്ചത്. പരേതനായ കപ്പല്‍ അബ്ദുല്ല - ആസിയ ദമ്പതികളുടെ മകനാണ്. അബൂദാബിയില്‍ ബര്‍ഗര്‍ ഹട്ട് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. നാട്ടിലായിരുന്ന അബ്ബാസ് ഒന്നര മാസം മുമ്പാണ് അബൂദാബിയിലേക്ക് തിരിച്ച് പോയത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.

ഭാര്യ: ഹാജറ. മക്കള്‍: അജ്മല്‍ (അബൂദബി), അഫ്റ, അംറ, ഹിഫ, സറ (നാല് പേരും വിദ്യാര്‍ത്ഥിനികള്‍). സഹോദരങ്ങൾ: മുഹമ്മദ്, അബൂബക്കര്‍, മൂസ, ഉസ്മാന്‍, മറിയം ബീവി, റസിയ.

കാസർകോട് സ്വദേശി അബൂദബിയിൽ മരിച്ചു

നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഖബറടക്കം പട്ള വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. നാട്ടുകാരുടെ പ്രിയങ്കനും വളരെ സൗമ്യശീലനും ധര്‍മ്മിഷ്ഠനുമായിരുന്ന അബ്ബാസിന്‍റെ ആകസ്മിക വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി.

Keywords:  Kerala, News, Kasaragod, Death, Abudhabi, Patla, Abbas Kappal, Business-man, Obituary, Native of Kasargod died in Abu Dhabi.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia