Expatriate Died | കാസർകോട് സ്വദേശി കുവൈറ്റിൽ ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
Updated: Jun 24, 2024, 22:00 IST
ബേക്കൽ മാസ്തിഗുഡ്ഡയിലെ അബ്ദുൽ ഹമീദ് - ഹവ്വ ബീവി ദമ്പതികളുടെ മകൻ അറഫാത് ആണ് മരിച്ചത്
കുവൈറ്റ് സിറ്റി: (KasargodVartha) കാസർകോട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. ബേക്കൽ മാസ്തിഗുഡ്ഡയിലെ അബ്ദുൽ ഹമീദ് - ഹവ്വ ബീവി ദമ്പതികളുടെ മകൻ അറഫാത് (36) ആണ് മരിച്ചത്. ജോലി സ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതം സംഭവിച്ചതെന്നാണ് നിഗമനം. മൃതദേഹം നാട്ടിലെത്തിച്ച് ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ ബേക്കൽ ഹൈദ്രോസ് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അറഫാതിന്റെ ആകസ്‌മിക മരണം ഉറ്റവരെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തി.
ഭാര്യ: ആഇശത്ത് മശ്ഹൂറ ആലംപാടി. മക്കൾ: മുഹമ്മദ് സയാൻ, ഇസ അറഫാത്. സഹോദരങ്ങൾ: അർശാദ്, അബ്റാൻ, അർശാന.