city-gold-ad-for-blogger

Expatriate Died | അസുഖത്തെത്തുടർന്ന് കാസർകോട് സ്വദേശി ദുബൈയിൽ മരിച്ചു

ദുബൈ: (www.kasargodvartha.com) അസുഖത്തെത്തുടർന്ന് കാസർകോട് സ്വദേശി മരിച്ചു. അട്കത്ബയലിലെ ഹാരിസ് (47) ആണ് മരിച്ചത്. ഒരു മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങൾക്കിടെ അസുഖം മൂർച്ഛിക്കുകയായിരുന്നു.

Expatriate Died | അസുഖത്തെത്തുടർന്ന് കാസർകോട് സ്വദേശി ദുബൈയിൽ മരിച്ചു

ദുബൈ ദേര ഇറാനി ബസാറിലെ അൽ റാസിൽ വ്യാപാരിയായിരുന്നു ഹാരിസ്. വലിയ സുഹൃദ്ബന്ധത്തിന് ഉടമയായ ഇദ്ദേഹം കാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. ദേളി സഅദിയ്യ സ്ഥാപനങ്ങളുടെ സഹകാരി കൂടിയായിരുന്നു. എല്ലാവരോടും സ്നേഹത്തോടെ ഇടപെട്ടിരുന്ന, പലർക്കും തണലായിരുന്ന ഹാരിസിന്റെ വിയോഗം പ്രവാസികൾക്ക് വലിയ വേദനയാണ് പകർന്നത്. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെ സോനപൂർ എംബാമിങ് സെന്ററിൽ മയ്യത്ത് നിസ്‌കാരം നടക്കും. തുടർന്ന് നാട്ടിലേക്ക് കൊണ്ടുപോകും.

പരേതനായ മുഹമ്മദ്‌ കുഞ്ഞി - സഫിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ആഇശ. മക്കൾ: ഹാഫിസ്, ഹിഫാസ്, ഫിദ, ഹന. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, അഹ്‌മദ്‌, റഊഫ്, അബ്ദുർ റഹ്‌മാൻ, സുഹ്‌റ, ആഇശ, സൗദ, ഹാജിറ, അസ്മിയ.

Expatriate Died | അസുഖത്തെത്തുടർന്ന് കാസർകോട് സ്വദേശി ദുബൈയിൽ മരിച്ചു

Keywords:  Top-Headlines, Kerala, Kasaragod, Dubai, Died, Treatment, Obituary, UAE, Dubai, Adkathbail, News, Native of Kasaragod died in Dubai.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia