city-gold-ad-for-blogger

നാഷണൽ യൂത്ത് ലീഗ് നേതാവ് സാദിഖ് കടപ്പുറം നിര്യാതനായി

Photo of the deceased Sadiq Kadappuram.
Photo: Special Arrangement

● ഐഎൻഎൽ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറത്തിൻ്റെ സഹോദരനാണ്.
● നാഷണൽ യൂത്ത് ലീഗ് ജില്ലാ ട്രഷറർ പദവി വഹിച്ചിരുന്നു.
● രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു.
● ഭാര്യ ഷമീമ മൊഗ്രാൽ പുത്തൂർ പഞ്ചായത്തംഗമാണ്.
● മൃതദേഹം എരിയാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

കാസർകോട്: (Kasargodvartha) നാഷണൽ യൂത്ത് ലീഗ് നേതാവ് സാദിഖ് കടപ്പുറം (43) നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഐഎൻഎൽ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറത്തിന്റെ സഹോദരനാണ്. 

ചൗക്കി ബദർ മസ്ജിദിന്റെ അടുത്തായിരുന്നു സാദിഖ് കടപ്പുറം താമസിച്ചിരുന്നത്. നാഷണൽ യൂത്ത് ലീഗ് ജില്ലാ ട്രഷററായിരുന്നു. രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. പരേതരായ അബ്ബാസിന്റെയും ആയിഷയുടെയും മകനാണ് സാദിഖ്.

ഭാര്യ: ഷമീമ (മൊഗ്രാൽ പുത്തൂർ പഞ്ചായത്തംഗം). മക്കൾ: മുഹമ്മദ് മുസ്തഫ, സൽമാൻ, ഷിജിന (എല്ലാവരും വിദ്യാർഥികൾ). മറ്റു സഹോദരങ്ങൾ: ഹനീഫ് കടപ്പുറം (എൻഎൽയു ജില്ലാ സെക്രട്ടറി), മുഹമ്മദ് അസ്ഹറുദ്ദീൻ (ദുബൈ), യാസർ അറഫാത്ത് (അബുദാബി), ഖാലിദ്, സഫിയ, ഹാജറ.

മൃതദേഹം എരിയാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

ഈ ദുഃഖവാർത്ത സുഹൃത്തുക്കളുമായി പങ്കുവെക്കുക.

Article Summary: National Youth League leader Sadiq Kadappuram passed away at 43 in Kasaragod.

#SadiqKadappuram #NYL #Kasaragod #Obituary #KeralaPolitics #SocialWorker

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia