city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്വാതന്ത്ര്യസമര സേനാനി നാരന്തട്ട കുഞ്ഞമ്പു നമ്പ്യാര്‍ നിര്യാതനായി

സ്വാതന്ത്ര്യസമര സേനാനി നാരന്തട്ട കുഞ്ഞമ്പു നമ്പ്യാര്‍ നിര്യാതനായി
Naranthatta Kunhambu Nambiar
കാസര്‍കോട്: പ്രമുഖ സ്വാതന്ത്ര്യസമര സേനാനി മേല്‍പ്പറമ്പ് തായന്നൂരിലെ നാരന്തട്ട കുഞ്ഞമ്പു നമ്പ്യാര്‍ (90) നിര്യാതനായി. നീലേശ്വരം രാജാസ് ഹൈസ്‌കൂളില്‍ പഠിക്കുന്നതിനിടെ ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്തതിന് പത്തുമാസം ആന്ധ്രയിലെ ബെല്ലാരി ജയിലില്‍ തടവുശിക്ഷ അനുഭവിച്ചിരുന്നു.
ഭാര്യ: മേലത്ത് ദാക്ഷായണിയമ്മ. മക്കള്‍: പരേതയായ സീതാലക്ഷ്മി, എം.ശശിധരന്‍ നമ്പ്യാര്‍ (ഹൈക്കോടതി ജഡ്ജി, എറണാകുളം), ജയശ്രീ (റിട്ട. അധ്യാപിക, കരിവെള്ളൂര്‍), രാജലക്ഷ്മി (നീലേശ്വരം പടിഞ്ഞാറ്റംകൊവ്വല്‍), അഡ്വ. എം.രവീന്ദ്രന്‍ നമ്പ്യാര്‍ (വിദ്യാനഗര്‍, നെലക്കള). മരുമക്കള്‍: സുധീര(കോഴിക്കോട്), രാജഗോപാലന്‍ (റിട്ട. എന്‍ജിനിയര്‍), കെ.എം.ഗോപാലകൃഷ്ണന്‍ (ബ്രാഞ്ച് മാനേജര്‍, നീലേശ്വരം സഹകരണ ബാങ്ക്), ഉഷ (അധ്യാപിക, കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). സഹോദരങ്ങള്‍: പരേതരായ ചിണ്ടന്‍ നമ്പ്യാര്‍, കല്യാണിയമ്മ.

Keywords: Kasaragod, Obituary, Melparamba,  Naranthatta Kunhambu Nambiar

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia