city-gold-ad-for-blogger

ഓണാഘോഷ പരിപാടിക്ക് ഭക്ഷണം തയ്യാറാക്കുമ്പോള്‍ പാചക തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 17/09/2016) ഓണാഘോഷ പരിപാടിക്ക് ഭക്ഷണം തയ്യാറാക്കവെ പാചക തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റ് നടക്കാവ് കോളനിയിലെ പൊയിരന്‍ രവീന്ദ്രനാണ് (63) മരിച്ചത്.

പിലിക്കോട് മട്ടലായിയില്‍ ഓണാഘോഷത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 10 മണിയോടെ ഭക്ഷണം തയ്യാറാക്കികൊണ്ടിരിക്കെ രവീന്ദ്രന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ സംഘാടകരും നാട്ടുകാരും ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.

ഭാര്യ: കെ മാധവി (ബേബി). മക്കള്‍: രജനി (പൊതുമരാമത്തു വകുപ്പ് ഓവര്‍സിയര്‍), രജീഷ് (ഡ്രൈവര്‍), രേഷ്മ (റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്, ഷൊര്‍ണൂര്‍). മരുമകള്‍: സൗമ്യ (ചെറുവത്തൂര്‍). സഹോദരങ്ങള്‍: പ്രേമ (പിലിക്കോട്), വിജയ, പരേതരായ വിജയന്‍, രാജമ്മ, വിലാസിനി.
ഓണാഘോഷ പരിപാടിക്ക് ഭക്ഷണം തയ്യാറാക്കുമ്പോള്‍ പാചക തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു

Keywords:  Nadakavu Kolani Poyiran Raveendran passes away, Obituary, Kasaragod.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia