ലീഗ് നേതാവ് മുട്ടത്തൊടി മൊയ്തീന് നിര്യാതനായി
Aug 30, 2012, 12:14 IST
മൊഗ്രാല്‍പുത്തൂര്‍: മുസ്ലിം ലീഗിന്റെ പഴയകാല നേതാക്ക ളില്‍ പ്രമുഖനും മൊഗ്രാല്‍പുത്തൂര്‍ ടൗണിലെ വ്യാപാരിയുമായ മുട്ടത്തൊടി മൊയ്തീന് (75) നിര്യാതനായി. കടവത്തെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. മൊഗ്രാല്‍ പുത്തൂരിലെ മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു. അധികാര സ്ഥാനങ്ങളില്‍ നിന്നും അകന്നുനിന്ന നേതാവായിരുന്നു മൊയ്തീന്.
ഭാര്യ: ബീഫാത്തിമ. മക്കള്‍: ഉമൈബ, സഫിയ, മിസ്രിയ, അസൂറ, റുബീന. മരുമക്കള്‍: ഹംസ, ബഷീര്‍, റഹീം, മുസ്തഫ, റിയാസ്. സഹോദരങ്ങള്‍: മുട്ടത്തൊടി അബൂബക്കര്‍ ഹാജി, പരേതയായ സഫിയ.
മൊയ്തീനോടുള്ള ആദര സൂചകമായി വ്യാപാരി വ്യവസായി ഏകോപന സമിതി മൊഗ്രാല്‍ പുത്തൂര്‍ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉച്ചവരെ കടകളടച്ച് ഹര്ത്താലാചരിക്കുന്നു . മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, സി.ടി. അഹ്മദലി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., എ.എ. ജലീല്‍, പി.എച്ച്. അബ്ബാസ് ഹാജി, കെ.ബി. കുഞ്ഞാമു, എസ്.പി. സലാഹുദ്ദീന്, സിദ്ദീഖ് ബേക്കല്‍, മാഹിന്‍ കുന്നില്‍, നജ്മ അബ്ദുല്‍ ഖാദര്‍, അഷ്റഫ് തങ്ങള്‍, വ്യാപാരി നേതാക്കളായ പി. ഇസ്മായില്‍ ഹാജി, പി.ബി. അബ്ദുര്‍ റഹ്മാന് തുടങ്ങിയവര്‍ അനുശോചിച്ചു.
Keywords: Muttathody Moideen, Kasaragod, Mogral Pthur, Obituary, Kerala