city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുസ്ലിംലീഗ് വാര്‍ഡ് പ്രസിഡണ്ട് ടി മുഹമ്മദ് ഹാജി നിര്യാതനായി

കാഞ്ഞങ്ങാട്: (www.kasargodvartha.com 27.07.2017) മുസ്ലിം ലീഗ് അമ്പലത്തറ വാര്‍ഡ് പ്രസിഡണ്ടായിരുന്ന ടി മുഹമ്മദ് ഹാജി (82) നിര്യാതനായി. ഭാര്യ: ആഇശാബി. മക്കള്‍: ഖാലിദ് പാറപ്പള്ളി (കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് വൈസ് പ്രസിഡണ്ട്), സുഹറ, ഹാജറ, പരേതനായ അബ്ദുല്ല. മരുമക്കള്‍: അബ്ദുല്‍ അസീസ് (മുസ്ലീം ലീഗ് കാസര്‍കോട് വൈസ് പ്രസിഡണ്ട്), റംല (കാസര്‍കോട്), ആരിഫ (വടകര), ഷംസുദ്ദീന്‍ (ഷാര്‍ജ).

മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍, ട്രഷറര്‍ എ അബ്ദുര്‍ റഹ് മാന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, വൈസ് പ്രസിഡണ്ട് മുബാറക്ക് ഹസൈനാര്‍ ഹാജി, സെക്രട്ടറി ബഷീര്‍ ആറങ്ങാടി, യത്തീംഖാന പ്രസിഡണ്ട് പാലക്കി സി കുഞ്ഞബ്ദുല്ല ഹാജി, സി മുഹമ്മദ് കുഞ്ഞി, എ ഹമീദ് ഹാജി, സി മുഹമ്മദ് കുഞ്ഞി, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന്‍, മണ്ഡലം സെക്രട്ടറി പ്രേംരാജ് കാലിക്കടവ്, സിപിഎം അമ്പലത്തറ ലോക്കല്‍ സെക്രട്ടറി എ വി കുഞ്ഞമ്പു തുടങ്ങി ഒട്ടേറെ പേര്‍ വസതിയിലെത്തി.

മൃതദേഹം വ്യാഴാഴ്ച രാവിലെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പാറപ്പള്ളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
മുസ്ലിംലീഗ് വാര്‍ഡ് പ്രസിഡണ്ട് ടി മുഹമ്മദ് ഹാജി നിര്യാതനായി

Keywords: News, died, Obituary, Passed Away , IUML, Politician, Grave, Funeral, Muslim League ward president Mohammed Haji passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia