സ്‌കൂട്ടര്‍ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ലീഗ് പ്രാദേശിക നേതാവ് ആശുപത്രി വിട്ട് മടങ്ങുന്നതിനിടെ മരിച്ചു
Mar 27, 2018, 10:26 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 27.03.2018) സ്‌കൂട്ടര്‍ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുസ്ലിം ലീഗ് പ്രാദേശിക നേതാവ് ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മരിച്ചു. പടന്ന മൂസ ഹാജിമുക്കിലെ പി.വി അബ്ദുര്‍ റഹ് മാന്‍ ഹാജി (54) ആണ് മരണപ്പെട്ടത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച പടന്ന വടക്കേപ്പുറത്ത് സ്‌കൂട്ടര്‍ മറിഞ്ഞതിനെ തുടര്‍ന്ന് പരിക്കേറ്റ അബ്ദുര്‍ റഹ് മാന്‍ ഹാജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട അബ്ദുര്‍ റഹ് മാന്‍ ഹാജി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്.
മുസ്ലിം ലീഗ് വാര്‍ഡ് സെക്രട്ടറി, തെക്കേക്കാട് നാട്ടുകൂട്ടം ചാരിറ്റബിള്‍ സെക്രട്ടറി, നുസ്രത്തുദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റി ട്രഷറര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ അബ്ദുര്‍ റഹ് മാന്‍ ഹാജി വഹിച്ചിട്ടുണ്ട്. ഭാര്യ: പി.കെ ആഇശ. മക്കള്‍: അബ്ദുര്‍ റസാഖ് (എഞ്ചിനീയര്‍, ടാറ്റ മോട്ടോര്‍സ്, സാക്കിനാക്ക), റുമൈസ, റിസ് വാന്‍. മരുമകന്‍: ബദ്‌റുദ്ദീന്‍. സഹോദരങ്ങള്‍: സിദ്ദീഖ് (കുവൈത്ത്), പി.വി മുഹമ്മദ് അസ്ലം (പടന്ന പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍, യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം), നസീമ, കുഞ്ഞാസിയ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ തെക്കേക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Trikaripur, Kerala, Kasaragod, News, Hospital, Treatment, Death, Obituary, Accident, Muslim league volunteer died after accident injury.
< !- START disable copy paste -->