city-gold-ad-for-blogger
Aster MIMS 10/10/2023

മുസ്ലീം ലീഗ് നേതാവും ചൈല്‍ഡ് ലൈന്‍ സെന്റര്‍ ഡയറക്ടറുമായ വികസനം അബ്ദുര്‍ റഹ് മാന്‍ നിര്യാതനായി

കാസര്‍കോട്: (www.kasargodvartha.com 19.04.2020) മുസ്ലീം ലീഗ് നേതാവും പാര്‍ട്ടിയുടെ പോഷക സംഘടനയായ സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡണ്ടും മുന്‍ കാസര്‍കോട് നഗര സഭാസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന വിദ്യാനഗര്‍ ചാല റോഡ് റഹ് മത്ത് നഗറിലെ വികസനം അബ്ദുര്‍ റഹ് മാന്‍(70) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അന്ത്യം.

ജനങ്ങളുടെ ഏത് കാര്യത്തിനും ഓടിയെത്തുന്ന അദ്ദേഹത്തെ സജീവ വികസനം എന്ന പേരിലാണ് ജനങ്ങള്‍ വിളിച്ചിരുന്നത്. ദീര്‍ഘ കാലം കാസര്‍കോട് നഗരസഭാ അംഗമായിരുന്നു. ചൈല്‍ഡ് ലൈന്‍ സെന്റര്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചു വരികയായിരുന്നു. ബെദിര ജമാഅത്ത് കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. ബെദിര പി ടി എം എ യു പി സ്‌കൂള്‍ സ്ഥാപിക്കുന്നതില്‍ മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ച വ്യക്തികളില്‍ പ്രധാനിയായിരുന്നു. മന്ത് രോഗ ചികിത്സയുടെ കാര്യത്തില്‍ പ്രസിദ്ധനായ ഡോ. നരഹരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ എ ഡിയുമായും സഹകരിച്ച്  പ്രവര്‍ത്തിച്ചിരുന്നു.

നാലുതവണ നഗരസഭ കൗണ്‍സിലറായിരുന്നു. 1979-84 സുലൈമാന്‍ ഹാജി ചെയര്‍മാനായിരിക്കെ ആദ്യമായി നഗരസഭ കൗണ്‍സിലറായി. പിന്നീട് 1988-95 വരെ ഹമീദലി ശംനാടിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയിലും 1995-2000 എസ് ജെ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയിലും 2000-2005 ല്‍ ടി ഇ അബ്ദുല്ലയുടെ ഭരണസമിതിയിലും അംഗമായിരുന്നു. 1988-95 സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു. കാസര്‍കോട് നഗരസഭ അഞ്ചാം വാര്‍ഡ് വികസന സമിതിയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ എല്ലാ ടേമിലും മുനിസിപ്പല്‍ ചാര്‍ജ് അബ്ദുര്‍ റഹ് മാനായിരുന്നു.

ഭാര്യ: സഫിയ. മക്കള്‍: അഷ്റഫ് എറണാകുളം, നിസാര്‍ (ബിസിനസ്), നൗഷാദ് എറണാകുളം, നാസര്‍ (ഗള്‍ഫ്), നൗഫല്‍,നവാസ്, ഷബ്ന. സഹോദരങ്ങള്‍: അബ്ദുല്ല ഫോര്‍ട്ട് റോഡ്, ഇബ്രാഹിം ചാല റോഡ്, ഖദീജ ( ബെദിര), പരേതരായ മുഹമ്മദ് ചാല റോഡ്, ബീഫാത്തിമ ( ബെദിര), ആമിന (കുണിയ). ഖബറടക്കം ബദ് രിയ മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

മുസ്ലീം ലീഗ് നേതാവും ചൈല്‍ഡ് ലൈന്‍ സെന്റര്‍ ഡയറക്ടറുമായ വികസനം അബ്ദുര്‍ റഹ് മാന്‍ നിര്യാതനായി


Keywords: Kasaragod, Kerala, news, Death, Obituary, Muslim league leader Vikasanam Abdul Rahman passes away
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia