കാസര്‍കോട് മുന്‍ നഗരസഭാംഗവും മുതിര്‍ന്ന ലീഗ് നേതാവുമായ കെ എ താഹിര്‍ നിര്യാതനായി
Jul 4, 2017, 22:44 IST
നെല്ലിക്കുന്ന്: (www.kasargodvartha.com 04.07.2017) കാസര്‍കോട് മുന്‍ നഗരസഭാംഗവും മുതിര്‍ന്ന ലീഗ് നേതാവുമായ ബങ്കരക്കുന്നിലെ കെ എ താഹിര്‍ (70) നിര്യാതനായി. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയുടെ സഹോദരി ഭര്‍ത്താവാണ്. മൂന്ന് മാസത്തോളമായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടോടെ വീട്ടില്‍ വെച്ചാണ് മരണം.
മുന്‍ എം പിയായിരുന്ന ഹമീദലി ശംനാട് ചെയര്‍മാനായിരുന്ന കാലയളവില്‍ താഹിര്‍ നെല്ലിക്കുന്ന് വാര്‍ഡിനെ പ്രതിനിധീകരിച്ച് അംഗമായിരുന്നു. നെല്ലിക്കുന്ന്, കടപ്പുറം പ്രദേശങ്ങളില്‍ മുസ്ലിം ലീഗിനെ കെട്ടിപെടുക്കുന്നതില്‍ അഹോരാത്രം പ്രവര്‍ത്തിച്ചു. നെല്ലിക്കുന്ന് മുസ്ലിം ലീഗ് ശാഖാ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. നെല്ലിക്കുന്നിലെ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തും സജീവമായിരുന്നു. 40 വര്‍ഷത്തോളം തളങ്കരയില്‍ റേഷന്‍ കട നടത്തിയിരുന്നു. അഖിലേന്ത്യാ മുസ്ലിം ലീഗിലായിരുന്നപ്പോള്‍ മുന്‍ എം എല്‍ എ പരേതനായ ബി എം അബ്ദുര്‍ റഹ് മാന്‍ സാഹിബിനൊപ്പം പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു.
അഖിലേന്ത്യ ലീഗ് കാസര്‍കോട് മുന്‍സിപ്പല്‍ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. നെല്ലിക്കുന്ന് അന്‍വാറുല്‍ ഇസ്ലാം സംഘത്തിന്റെ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങി ഭാരവാഹിത്വം ദീര്‍ഘകാലം വഹിച്ചു. പരേതരായ കല്ലുവളപ്പില്‍ അബ്ദുല്ലയുടെയും ആഇശാബീവിയുടെയും മകനാണ്. ഭാര്യ: ഫാത്വിമാബി. മക്കള്‍: മുഹമ്മദ് ഷാഫി, വാഹിദ, പരേതയായ സമീമ. മരുമക്കള്‍: അബ്ദുല്ല നായന്‍മാര്‍മൂല, അമീര്‍ ചെമനാട്, സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍, സുബൈര്‍, ലൈല പരേതയായ ഖദീജ. മൃതദേഹം ബുധനാഴ്ച രാവിലെ 10 മണിയോടെ നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Nellikunnu, Obituary, Muslim-league, Leader, KA Thahir, Bangarakunnu, Muslim League leader KA Thahir passes away.