മുസ്ലിം ലീഗ് നേതാവ് സി ബി മുഹമ്മദ് ഹാജി നിര്യാതനായി
● ദീർഘകാലം ചൂരി ഹൈദ്രോസ് ജുമാ മസ്ജിദ് പ്രസിഡന്റായി പ്രവർത്തിച്ചു.
● സംയുക്ത ജമാഅത്ത് പ്രവർത്തക സമിതി അംഗമായിരുന്നു.
● സഹകാരിയും പൗരപ്രമുഖനുമായിരുന്നു അദ്ദേഹം.
● നാല്‍ത്തടുക്ക ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.
കാസർകോട്: (KasargodVartha) കാസർകോട് ജില്ലാ മുസ്ലിം ലീഗ് കൗൺസിൽ അംഗവും മുൻ നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമായിരുന്ന സി.ബി. മുഹമ്മദ് ഹാജി ചൂരി (81) നിര്യാതനായി. ദീർഘകാലം ചൂരി ഹൈദ്രോസ് ജുമാ മസ്ജിദ് പ്രസിഡണ്ടായും സംയുക്ത ജമാഅത്ത് പ്രവർത്തക സമിതി അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സഹകാരിയും പൗരപ്രമുഖനും പഴയകാല നേതാക്കളിൽ പ്രമുഖനുമായിരുന്നു അദ്ദേഹം.
പരേതരായ ബാരിക്കാട് അബ്ബാസ്, റഹീമ ചൂരി എന്നിവരുടെ മകനാണ് സി.ബി. മുഹമ്മദ് ഹാജി. പരേതനായ മുഹമ്മദ് മുബാറക് ഹാജിയുടെ സഹോദരി നബീസയാണ് ഭാര്യ.
മക്കൾ: ബദറുദ്ദീൻ, സുഹറ, നസീമ. മരുമക്കൾ: അബ്ബാസ് ബന്താട് (സ്വതന്ത്ര കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ്), സി.എ. അബ്ദുല്ല, റാഷിദ.
സഹോദരങ്ങൾ: സി.എ. അബ്ദുൾ ലത്തീഫ്, ബി.എ. മൊയ്തീൻ, ബി.എ. അബ്ദുൾ ഗഫൂർ. പരേതനായ ഹസൈനാർ.
നാൽത്തടുക്ക ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഉച്ചയോടെ ഖബറടക്കം നടക്കും.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: C.B. Mohammed Haji, veteran Muslim League leader, passes away.
#MuslimLeague #Kasaragod #Obituary #KeralaPolitics #CBMohammedHaji #Churi






