മുസ്ലിം ലീഗ് നേതാവ് ബഹ്റൈൻ മുഹമ്മദ് നിര്യാതനായി
Jul 16, 2021, 21:29 IST
ഉപ്പള: (www.kasargodvartha.com 16.07.2021) മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമിറ്റി ചെയർമാനും, ഉപ്പള എജെഐ സ്കൂൾ മാനേജറുമായ ഉപ്പള പെരിങ്കടിയിലെ ബഹ്‌റൈൻ മുഹമ്മദ് (75) നിര്യാതനായി. മംഗൽപാടി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രടറി, അയ്യൂർ പെരിങ്കടി ജമാഅത്ത് സെക്രടറി എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചിരുന്നു.
മഞ്ചേശ്വരം മണ്ഡലത്തിൻ്റെ ഉൾഗ്രാമങ്ങളിൽ മുസ്ലിം ലീഗ് കെട്ടിപ്പെടുക്കുന്നതിൽ ചെർക്കളം അബ്ദുല്ല, പിബി അബ്ദുർ റസാഖ്, ഗോൾഡൻ അബ്ദുൽ ഖാദർ, സി അഹ് മദ് കുഞ്ഞി എന്നിവ രോടൊപ്പം പ്രവർത്തിച്ച ബഹറൈൻ മുഹമ്മദ് മരണം വരെ മുസ്ലിം ലീഗ് ആശയാദർശങ്ങളിൽ അടിയുറച്ച് നിന്നു.
ഭാര്യ: പരേതയായ നഫീസ ഹജ്ജുമ്മ. മക്കൾ: ശാനവാസ്, ശാജഹാൻ (ഇരുവരും കപ്പൽ ജീവനക്കാർ), ശബീർ (ഗൾഫ്), യാസ്മിൻ, മരുമക്കൾ: ഇംതിയാസ് കാസർകോട്, ഉമൈറ ബദിയടുക്ക, സുരയ്യ മൊഗ്രാൽ, നശീദ ബേക്കൂർ.
Keywords: Kerala, News, Kasaragod, Uppala, Death, Muslim-league, Leader, Obituary, Muslim League leader Bahrain Mohammed Passed away.
< !- START disable copy paste -->