മുസ്ലിം ലീഗ് നേതാവ് ബി.എ ഇബ്രാഹിം ഹാജി നിര്യാതനായി
May 2, 2012, 09:52 IST
ഭാര്യ: ഫാത്തിമ. മക്കള്‍: സലാം കന്ന്യപ്പാടി(സെക്രട്ടറി, ദുബൈ കെ.എം.സി.സി-കാസര്‍കോട് മണ്ഡലം കമ്മിറ്റി), മുഷ്താഖ്(ദുബൈ), നൗഷാദ്(ദുബൈ ഒ.ഐ.സി.സി-കാസര്‍കോട് ജില്ലാ കമ്മിറ്റി സെക്രട്ടറി), നൂറുന്നീസ, മിസ്രിയ. മരുമക്കള്‍: മുഹമ്മദ്(ജിദ്ദ, സൗദി), അബ്ദുല്ല പള്ളത്തടുക്ക.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, സിഡ്കോ ചെയര്മാന് സി.ടി. അഹമ്മദലി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുര്‍ റസാഖ് എന്നിവര്‍ പരേതന്റെ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.
മൃതദേഹം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കന്ന്യപ്പാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. വൈകിട്ട് നാല് മണിക്ക് സര്‍വ്വകക്ഷി അനുശോചന യോഗം ചേരും.
പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് മാഹിന്‍ കേളോട്ട്, വൈസ് പ്രസിഡന്റുമാരായ എ.എസ്. അഹ്്മദ്, കോട്ട അബ്ദുര്‍ റഹ്മാന്, ജറല്‍ സെക്രട്ടറി ബദറുദ്ദീന്‍ താസിം, മണ്ഡലം ജോ. സെക്രട്ടറി ബി.എച്ച് അബ്ദുല്ലകുഞ്ഞി, അബ്ദുല്ല ചാലക്കര, എം.എസ്. മൊയ്തീന്, കെ.എസ് മുഹമ്മദ്, ഹമീദ്, ഹമീദ് പള്ളത്തടുക്ക, അന്‍വര്‍ ഓസോണ്‍, അബ്ദുര്‍ റഹ്്മാന്‍ കുഞ്ചാര്‍, റഫീഖ് കേളോട്ട്, സിദ്ദീഖ് മാടത്തടുക്ക, ബഷീര്‍ ഫ്രണ്ട്സ്, മീനാര്‍ അബ്ദുല്ല, ഹൈദര്‍അലി, നവാസ് കുഞ്ചാര്‍, ശക്കീര്‍ ബദിയടുക്ക തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
Keywords: Kasaragod, Kerala, Obituary, Muslim-league, Leader