ഐടിഐ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു
Jun 5, 2017, 10:04 IST
ബദിയടുക്ക: (www.kasargodvartha.com 05.06.2017) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ ഐടിഐ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു. വിദ്യാനഗര്‍ ഗവ. ഐ.ടി.ഐ യിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയും മുണ്ട്യത്തടുക്ക പള്ളം പൊയ്യക്കണ്ടത്തെ പരേതനായ അബ്ദുല്ല- ഫാത്വിമ ദമ്പതികളുടെ മകനുമായ മുഹമ്മദ് റജീബ് (20) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി എട്ടുമണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണ റജീബിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്‍മകജെ പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍പെട്ട എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനാണ് റജീബ്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. പിതാവ് അബ്ദുല്ല വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് മരണപ്പെട്ടത്.
ഏക സഹോദരന്‍ മുജീബ് അബ്ദുല്ല (ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി, ത്രിവേണി കോളജ്).