തെക്കിലില്‍ മുംബൈ സ്വദേശിനി കുഴഞ്ഞു വീണുമരിച്ചു
Apr 26, 2015, 14:20 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 26/04/2015) തെക്കിലില്‍ മുംബൈ സ്വദേശിനി കുഴഞ്ഞു വീണുമരിച്ചു. തെക്കിലില്‍ സ്വദേശി മുഹമ്മദിന്റെ ഭാര്യ സാഹിദ(52) ആണ് മരിച്ചത്. മുംബൈ ജാസി മാര്‍ക്കറ്റ് സ്വദേശിനിയാണ്.
മുഹമ്മദിന്റെ രണ്ടാം ഭാര്യ ചട്ടഞ്ചാലിലെ ഫാത്വിമയുടെ മകള്‍ സീന മറിയത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സാഹിദ. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ വീട്ടില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട സാഹിദയെ ഉടന്‍തന്നെ കാസര്‍കോട്ട സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മുബൈയിലുള്ള സഹോദരനും മറ്റുബന്ധുക്കളും മംഗളൂരു വിമാനത്താവളം വഴി ചട്ടഞ്ചാലില്‍ എത്തിയശേഷം ഞായറാഴ്ച വൈകിട്ടോടെ തെക്കില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബര്‍ അടക്കും. മുഹമ്മദിന്റെ ആദ്യ ഭാര്യയായ സാഹിദയ്ക്ക് മക്കളില്ല. വിവാഹിതയാകുന്ന സീന മറിയത്തിനെ കൂടാതെ റസിയ, റിസ്വാന എന്നിവരും മുഹമ്മദിന്റെ മക്കളാണ്.

Also Read:
തിളച്ച ഉരുളക്കിഴങ്ങിന്റെ കറിയില്‍ വീണ് രണ്ടു വയസുകാരന് മരിച്ചു
Keywords: Chattanchal, Died, Obituary, Kasaragod, Kerala, Mumbai, Sahida,
Advertisement: