city-gold-ad-for-blogger

മുളിയാർ കാട്ടിപ്പളത്ത് യുവാവ് മുഖത്ത് വെടിയേറ്റ് മരിച്ച നിലയിൽ; മൃതദേഹത്തിന് സമീപത്തുനിന്ന് നാടൻ തോക്ക് കണ്ടെടുത്തു

Youth Found Shot Dead in Muliyar Kattippalam; Country-Made Gun Recovered Near Body
Photo: Special Arrangement

● തിങ്കളാഴ്ച അർധരാത്രിക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
● മുഖത്താണ് ഹൈദരലിക്ക് വെടിയേറ്റതെന്ന് സി ഐ വ്യക്തമാക്കി.
● സംഭവസ്ഥലത്തുനിന്ന് നായാട്ടിനുപയോഗിക്കുന്ന നാടൻ തോക്ക് കണ്ടെടുത്തു.
● സുഹൃത്തായ പി കെ മുഹമ്മദ് റമീസ് (24) ആണ് യുവാവിനെ ആദ്യം കണ്ടത്.
● ബി എൻ എസ് എസ് 194 പ്രകാരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

കാസർകോട്: (KasargodVartha) ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുളിയാർ കാട്ടിപ്പളത്ത് യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മഞ്ഞക്കൽ കാട്ടിപ്പളം ഹൗസിൽ മൊയ്തുവിൻ്റെ മകൻ ഹൈദരലി (27) ആണ് മരിച്ചത്. തിങ്കളാഴ്ച (നവംബർ 16) അർധരാത്രിക്ക് ശേഷമാണ് ഹൈദരലിയെ കാട്ടിപ്പളം ബോറിന് സമീപത്തെ ഗ്രൗണ്ടിൽ കണ്ടെത്തിയത്.

രാത്രി 12.10 മണിയോടെ സുഹൃത്തായ പി.കെ. മുഹമ്മദ് റമീസ് (24) ആണ് ഗ്രൗണ്ടിൽ സ്കൂട്ടറിൽനിന്ന് വീണുകിടക്കുന്ന നിലയിൽ ഹൈദരലിയെ ആദ്യം കണ്ടത്. തുടർന്ന് റമീസ് മറ്റൊരു സുഹൃത്തായ അജീറിനെ വിവരമറിയിച്ച് സ്ഥലത്തേക്ക് വിളിച്ചുവരുത്തി. അജീറിൻ്റെ കാറിൽ ഹൈദരലിയെ ചെർക്കള പൊവ്വലിലെ സി.എം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡ്യൂട്ടി ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

നാടൻ തോക്ക് കണ്ടെടുത്തു

മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ആശുപത്രി അധികൃതർ ആദൂർ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സംഘം ആശുപത്രിയിലെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിക്കുകയും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തുകയും ചെയ്തു.

മുഖത്താണ് ഹൈദരലിക്ക് വെടിയേറ്റതെന്ന് സി.ഐ. വ്യക്തമാക്കി. സംഭവസ്ഥലത്ത് നിന്നും നായാട്ടിന് ഉപയോഗിക്കുന്ന തരത്തിലുള്ള ഒരു നാടൻ തോക്ക് കണ്ടെത്തിയിട്ടുണ്ടെന്ന് ആദൂർ സി.ഐ. അനൂപ് 'കാസർകോട് വാർത്ത'യോട് പ്രതികരിച്ചു. ഹൈദരലിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അന്വേഷണം ഊർജിതം

സംഭവത്തിൽ ഹൈദരലിയെ ആദ്യം കണ്ട സുഹൃത്തായ പി.കെ. മുഹമ്മദ് റമീസ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ആദൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബി.എൻ.എസ്.എസ്.) വകുപ്പ് 194 പ്രകാരമുള്ള അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റ് ശാസ്ത്രീയ പരിശോധനകളും പൂർത്തിയായാൽ മാത്രമേ മരണകാരണത്തിൽ വ്യക്തത കൈവരൂ. ആദൂർ പൊലീസ് സ്റ്റേഷൻ എസ്.ഐ. കെ. ശരത് ആണ് കേസിൻ്റെ അന്വേഷണച്ചുമതല വഹിക്കുന്നത്. യുവാവിൻ്റെ മരണത്തിൽ മറ്റ് സാഹചര്യങ്ങളുണ്ടോയെന്ന് പൊലീസ് സംഘം പരിശോധിച്ചു വരികയാണ്.

പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. 

Article Summary: A 27-year-old youth named Haidarali from Manjakkal was found shot dead on a ground near Kattippalam in Muliyar under the Adoor police station limits. A hunting gun was recovered from the spot. The police have registered an unnatural death case and launched an investigation.

#KasargodVartha #KasaragodNews #AdoorPolice #Muliyar #CrimeNewsKerala #MalayalamNews #UnnaturalDeath #GunFound #KeralaPolice #AparnaNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Betty Sarah
Betty Sarah

107 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia