city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുസ്ലിം ലീഗ്-കെ.എം.സി.സി പ്രവര്‍ത്തകന്‍ തെരുവത്ത് ടി.എ ഷരീഫ് നിര്യാതനായി

കാസര്‍കോട്: (www.kasargodvartha.com 11.04.2014) മുസ്ലിം ലീഗ്, കെ.എം.സി.സി. എന്നിവയുടെ  സജീവ പ്രവര്‍ത്തകനായിരുന്ന തെരുവത്ത് ടി.എ. ഷരീഫ് (68) നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി പരിയാരം മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു മരണം.  തളങ്കര തെരുവത്ത് സ്വദേശിയായ ഷരീഫ് കുറച്ചു വര്‍ഷങ്ങ്‌ളായി പയ്യന്നൂര്‍ കുഞ്ഞിമംഗലത്ത് താമസിച്ചുവരികയായിരുന്നു.

ലീഗ് ഷരീഫ് എന്ന പേരിലാണ് നാട്ടുകാര്‍ക്കിടയില്‍ ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. തളങ്കരയില്‍ മുസ്ലിം ലീഗിനെ ശക്തിപ്പെടുത്തുന്നതില്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്നു. അറിയപ്പെടുന്ന അനൗണ്‍സര്‍ കൂടിയായിരുന്നു.

മുസ്ലിം ലീഗ് ജില്ലാ കൗണ്‍സില്‍ അംഗം, താലൂക്ക് കമ്മിറ്റി മെമ്പര്‍,  മുനിസിപ്പല്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ജോലിയാവശ്യാര്‍ത്ഥം ദുബൈയിലെത്തിയ ഷരീഫ്  അവിടെ കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകനായി മാറുകയായിരുന്നു.
മാലിക് ദീനാര്‍ ജമാഅത്ത് കൗണ്‍സില്‍ അംഗമായും തെരുവത്ത് ജുമാമസ്ജിദ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു.  ലീഗിന്റെ  പഴയ കാല ചരിത്രങ്ങള്‍ പുതുതലമുറയ്ക്ക് കൈമാറുന്നതില്‍ വലിയ ആവേശം കാണിച്ചിരുന്നു. കാസര്‍കോട്ടെ അറിയപ്പെടുന്ന ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയായിരുന്നു.
തെരുവത്ത് ഉബൈദ് റോഡിലെ പരേതനായ അബ്ദുല്‍ഖാദറിന്റെയും സൈനബിയുടെയും മകനാണ്. ഭാര്യ: സുഹ്‌റ. മക്കള്‍: മനാഫ്, നൂറുദ്ദീന്‍, ദൈനബി, ഷബീര്‍, ഷാജഹാന്‍, സമീര്‍ (മൂവരും ദുബൈ). മരുമക്കള്‍: സഫൂറ, റഹ്ന, താജുദ്ദീന്‍, സാഹിന, ഫാത്തിമ, ഷൈമ. സഹോദരങ്ങള്‍: ബഷീര്‍, ബദറുദ്ദീന്‍, ഉസ്മാന്‍. കുഞ്ഞിമംഗലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, കെ.എം.സി.സി നേതാവ് യഹ്‌യ തളങ്കര, മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍റഹ്മാന്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, ലീഗ് നേതാക്കളായ എ. എം കടവത്ത്, ഹാഷിം കടവത്ത്, ടി. എ ഖാലിദ്, കെ.എം ബഷീര്‍, കെ.എം അബ്ദുര്‍ റഹ്മാന്‍, ടി.എം ഇക്ബാല്‍, ടി.ഇ. മുക്താര്‍, ടി.എ മുഹമ്മദ് ബദറുദ്ദീന്‍, ടി.എ അബ്ദുല്‍റഹ്മാന്‍ ഹാജി, ഐ.എന്‍.എല്‍. ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, സുബൈര്‍ പടുപ്പ്, കൊപ്പല്‍ അബ്ദുല്ല, കെ.എം.സി.സി നേതാക്കളായ ഹംസ തൊട്ടി, ഹസൈനാര്‍ തോട്ടുംഭാഗം, മുനീര്‍ പൊടിപ്പള്ളം, ഖലീല്‍ പതിക്കുന്നില്‍ തുടങ്ങിയവര്‍ കുഞ്ഞിമംഗലത്തെ വീട്ടിലെത്തി അനുശോചിച്ചു.
കണ്ണൂര്‍ ഡി.സി.സി. പ്രസിഡണ്ട് പി. രാമകൃഷ്ണനും വീട്ടിലെത്തി അനുശോചനം അറിയിച്ചു.
വ്യവസായി ഖാദര്‍ തെരുവത്ത്, ഖത്തര്‍-കാസര്‍കോട് മണ്ഡലം കെ.എം.സി.സി. പ്രസിഡണ്ട് എം. ലുക്മാനുല്‍ ഹക്കീം തുടങ്ങിയവരും അനുശോചിച്ചു.
മുസ്ലിം ലീഗ്-കെ.എം.സി.സി പ്രവര്‍ത്തകന്‍ തെരുവത്ത് ടി.എ ഷരീഫ് നിര്യാതനായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മാനഭംഗക്കേസുകളില്‍ പ്രതികളായ പുരുഷനേയും സ്ത്രീയേയും തൂക്കിക്കൊല്ലണം: അബു അസ്മി

Keywords: Died, Obituary, Theruvath, Kasaragod, T.A Shareef, Muslim League, KMCC, Heart Patient, Pariyaram Medical College, Announcer, Dubai, Malik Deenar, N.A.Nellikkunnu MLA, T.E Abduula, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia