city-gold-ad-for-blogger

കളനാട്ടെ സിംഗപ്പൂര്‍ മുഹമ്മദ്കുഞ്ഞി ഹാജി നിര്യാതനായി

കളനാട്: (www.kasargodvartha.com 20/07/2015)  പൗരപ്രമുഖനും സിംഗപ്പൂരില്‍ വ്യാപാരിയുമായിരുന്ന കളനാട്ടെ സിംഗപ്പൂര്‍ മുഹമ്മദ്കുഞ്ഞി ഹാജി (90) നിര്യാതനായി. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു അന്ത്യം. മകന്‍ ഇല്യാസിന്റെ ദേളി കൂവത്തൊട്ടിയിലെ വീട്ടിലെ ഒരു ചടങ്ങിനിടയില്‍ അസ്വസ്ഥത അനുഭവപ്പെട്ട മുഹമ്മദ്കുഞ്ഞി ഹാജിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ: ഖദീജാബി മേല്പറമ്പ.  മറ്റു  മക്കള്‍: അബ്ദുല്ല എം.എ, നിസാര്‍, അസ്ഹറുദ്ദീന്‍, ബീഫാത്വിമ, സൈനബ, നജ്മുന്നിസ, ഖദീജ, പരേതയായ ആഇശ.

മരുമക്കള്‍: മുഹമ്മദ്കുഞ്ഞി പാണലം, ഷാഹുല്‍ ഹമീദ് കാപ്പിറ്റോള്‍, ഡോ. എന്‍.എ മുഹമ്മദ് നായന്മാര്‍മൂല, മുഹമ്മദ് അലി, അസ്‌ന, ഫരീദ, ഫാത്വിമാബീവി, അസ് രിഫ. സഹോദരങ്ങള്‍: പരേതരായ എം.എ  ഹസൈനാര്‍ മുസ്ലിയാര്‍ ( മുന്‍ ഖത്വീബ് - കളനാട് ഹൈദ്രോസ്  മസ്ജിദ്), അബ്ദുര്‍ റഹ് മാന്‍ സിംഗപൂര്‍, അഹ് മദ്, ഇബ്രാഹിം മുസ്ലിയാര്‍, അബു, ബീഫാത്വിമ, ആഇശാബി, മാഞ്ഞുമ്മ.

മൃതദേഹം ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെ കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

കളനാട്ടെ സിംഗപ്പൂര്‍ മുഹമ്മദ്കുഞ്ഞി ഹാജി നിര്യാതനായി

Keywords : Kalanad, Obituary, Kasaragod, Kerala, Singapore Muhammed Kunhi Haji. 

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
kvarthakgd1
kvarthakgd1

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia