ഉപ്പളയിലെ വ്യാപാരി എം.എസ്. ഹസൈനാര്‍ കുഴഞ്ഞുവീണ് മരിച്ചു
Oct 7, 2014, 11:30 IST
ഉപ്പള:(www.kasargodvartha.com 07.10.2014) ഉപ്പള ടൗണിലെ തണ്ണിമത്തന്‍ വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റ് സീനിയര്‍ വൈസ് പ്രസിഡന്റുമായ മണിമുണ്ടയിലെ എം.എസ്.ഹസൈനാര്‍(70) കുഴഞ്ഞുവീണ് മരിച്ചു. ചൊവ്വാഴ്ച പുലര്‍ചെ 2.30 മണിയോടെ ബാത്ത്‌റൂമില്‍ പോയി മടങ്ങി വരുന്നതിനിടെയായിരുന്നു മരണം. ഐ.എന്‍.എല്ലിന്റെ തുടക്കം മുതലുള്ള സജീവ പ്രവര്‍ത്തകനാണ്.
ഭാര്യ: ആഇശ. മക്കള്‍: നിസാര്‍ അഹ്മദ്, നൂര്‍ജഹാന്‍, ഫാത്വിമ. മരുമക്കള്‍: റഫീഖ്, ഷബീര്‍, ഷാഹിദ. ഖബറടക്കം ഉപ്പള ഗേറ്റ് പുതിയപള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ചൊവ്വാഴ്ച ഉച്ചയോടെ നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.അഹ്മദ് ഷരീഫ്, യൂണിറ്റ് ഭാരവാഹികളായ മുഹമ്മദ് റഫീഖ്, ഉമേഷ് ഷെട്ടി., അബ്ദുല്‍ മജീദ് തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.
ചൊവ്വാഴ്ച ഉച്ചവരെ ഉപ്പള യൂണിറ്റ് പരിധിയില്‍ വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു.
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?
Keywords: Uppala, kasaragod, Kerala, Merchant, INL, Obituary, M.S.Hassainar
Advertisement: