Found Dead | നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞും മാതാവും മരിച്ച നിലയില്‍
* വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം
* ഇവരുടെ മകന്‍ സുരക്ഷിതനാണ്
കാസർകോട്: (KasargodVartha) നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയും മാതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുളിയാര്‍ അര്‍ളടുക്ക കോപ്പാളം കൊച്ചിയില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.
അര്‍ളടുക്കയിലെ ബിന്ദു (28)വിനെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മകന്‍ സുരക്ഷിതനാണ്. ബിന്ദുവിനെ ഇടുക്കിയിലേക്കാണ് വിവാഹം ചെയ്ത് കൊടുത്തത്. കുടുംബസമേതം വര്‍ഷങ്ങളായി കോപ്പാളം കൊച്ചിയില്‍ താമസിച്ചു വരികയാണ്. കുടുംബ പ്രശ്നം മൂലം കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ബിന്ദു തൂങ്ങി മരിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം കാസര്‍കോട് ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)