മകൻ ഓടിച്ച ബൈക്കിൽ നിന്ന് തെറിച്ച് വീണ് അമ്മ മരിച്ചു; മകനെതിരെ കേസ്
● ജൂലൈ 29-നാണ് ബൈക്ക് അപകടം നടന്നത്.
● അപകടവുമായി ബന്ധപ്പെട്ട് പോലീസ് മകനെതിരെ കേസെടുത്തു.
കുമ്പള: (KasargodVartha) മകൻ ഓടിച്ച മോട്ടോർബൈക്കിൽ നിന്ന് തെറിച്ച് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. മംഗളൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കുമ്പള അംഗടിമൊഗറിലെ ചിന്നമൊഗർ നവീൻചന്ദ്ര ഷെട്ടിയുടെ ഭാര്യ സുലോചന ഷെട്ടി (56) ആണ് മരിച്ചത്. മകൻ അഭിഷേക് ഷെട്ടി (28) ഓടിച്ച ബൈക്കിൽ നിന്നാണ് സുലോചന ഷെട്ടി തെറിച്ച് വീണത്.
ജൂലൈ 29-ന് വൈകിട്ട് ചിന്നമൊഗറിൽ നിന്ന് കളനനഗർ ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടം നടന്നത്. അപകടത്തിൽ സുലോചനയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടവുമായി ബന്ധപ്പെട്ട് കുമ്പള പോലീസ് മകനെതിരെ കേസെടുത്തു.
ബൈക്ക് യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: A mother died after falling off her son's bike; the son has been booked by police.
#RoadAccident #Kumbla #Kasargod #RoadSafety #BikeSafety #KeralaNews






