അസുഖം മൂലം അമ്മ മരിച്ചു; മണിക്കൂറിന്റെ വ്യത്യാസത്തില്‍ എലിപ്പനി ബാധിച്ച മകനും മരിച്ചു
Jul 29, 2012, 13:30 IST
നീലേശ്വരം: അസുഖംമൂലം അമ്മ മരിച്ചു. മണിക്കൂറിന്റെ വ്യത്യാസത്തില്‍ എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മകനും മരിച്ചു. നീലേശ്വരം തൈക്കടപ്പുറം അഴിത്തലയിലെ കുഞ്ഞമ്മയാണ്(98) അസുഖം ബാധിച്ച് മരിച്ചത്. എലിപ്പനി ബാധിച്ച് മംഗലാപുരം ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മകന്‍ ചന്ദ്രനാണ് (ദത്തന്‍-45) മണിക്കൂറിന്റെ വ്യത്യാസത്തില്‍ മരിച്ചത്.
മൂന്നുദിവസം മുമ്പാണ് എലിപ്പനി ബാധിച്ച് ചന്ദ്രനെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകന്‍ അത്യാസന്ന നിലയില്‍ കഴിയുമ്പോഴാണ് ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കുഞ്ഞമ്മ വീട്ടില്‍ വെച്ച് മരിച്ചത്. ഇതിന്റെ ദുഖം മാറുന്നതിനു മുമ്പാണ് മകന്‍ ചന്ദ്രനും മരണപ്പെട്ടത്.
പടന്ന പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ റിജുവാണ് ഭാര്യ. എറണാകുളം ആലുക്കാസ് ജ്വല്ലറിയിലെ നിധിന്‍ ചന്ദ്രന്‍, കാസര്‍കോട് ഹുണ്ടായ് ഷോറൂമിലെ റിതിന്‍ ചന്ദ്രന്‍ എന്നിവര്‍ മക്കളാണ്.
കൃഷ്ണന്‍, ശാരദ, സാവിത്രി, ഗീത എന്നിവര്‍ മരിച്ച കുഞ്ഞമ്മയുടെ മറ്റുമക്കളാണ്. കുഞ്ഞമ്മയുടെ സംസ്‌ക്കാരം അഴിത്തലയിലെ സമുദായ ശ്മശാനത്തില്‍ ഞായറാഴ്ച രാവിലെ നടന്നു. ചന്ദ്രന്റെ സംസ്‌ക്കാരം എറണാകുളത്തുള്ള മകന്‍ എത്തിയ ശേഷം ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്ക് സംസ്‌ക്കരിക്കും.
ചന്ദ്രന്റെ മൃതദേഹം കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രി ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുഞ്ഞമ്മയുടെ ഇളയമകനാണ് ചന്ദ്രന്‍.
Keywords: Nileshwaram, Hospital, Leptospirosis, Obituary