കാസര്‍കോട് ഉണര്‍ന്നത് ഞെട്ടലോടെ; അമ്മയുടെയും മകളുടെയും ദാരുണമായ മരണം നാടിനെ നടുക്കി, അപകടം വരുത്തിയ ലോറി ഡ്രൈവര്‍ക്കെതിരെ ബോധപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്
Jan 21, 2018, 10:01 IST
കാസര്‍കോട്: (www.kasargodvartha.com 21.01.2018) കാസര്‍കോട് ഞായറാഴ്ചത്തെ പ്രഭാതമുണര്‍ന്നത് നടുക്കുന്ന വാര്‍ത്ത കേട്ട്. പൊയ്‌നാച്ചി ദേശീയപാതയില്‍ ടോറസ് ലോറി ഓട്ടോറിക്ഷയിലിടിച്ച് അമ്മയും എട്ടുവയസുള്ള മകളും മരണപ്പെട്ട സംഭവം നാടിനെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തി. പുലര്‍ച്ചെ 4.30 മണിയോടെയാണ് അപകടമുണ്ടായത്. ചട്ടഞ്ചാല്‍ ബെണ്ടിച്ചാല്‍ കനിയംകുണ്ടിലെ രാജന്റെ ഭാര്യ ശോഭ (32), മകള്‍ വിസ്മയ (13) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
രാജനെ (37)യും ഓട്ടോ റിക്ഷ ഡ്രൈവര്‍ കനിയംകുണ്ടിലെ അബ്ദുല്‍ ഖാദര്‍ (45), ലോറി ക്ലീനര്‍, ഡ്രൈവര്‍ എന്നിവരെയും പരുക്കുകളോടെ ചെങ്കള ഇ കെ നായനാര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ലോറി ഡ്രൈവര്‍ ഒഴിച്ച് മറ്റുമൂന്നുപേരുടെയും പരുക്ക് ഗുരുതരമാണ്. ലോറി ഡ്രൈവറെ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ക്കെതിരെ ബോധപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. ലോറിയുടെ അടിയില്‍പെട്ട് ഓട്ടോറിക്ഷ നിശേഷം തകര്‍ന്നിരുന്നു. ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തില്‍ ലോറിയും ഓട്ടോറിക്ഷയും റോഡരികിലെ കുഴിയില്‍ മറിഞ്ഞ നിലയിലാണ്. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച വിസ്മയ.
Related News:
നിയന്ത്രണം വിട്ട ടോറസ് ലോറി ഓട്ടോറിക്ഷയിലിടിച്ചു മറിഞ്ഞു അമ്മയും മകളും തൽക്ഷണം മരിച്ചു, മൂന്നുപേർക്ക് ഗുരുതരം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accidental-Death, Death, Top-Headlines, Obituary, Mother and Daughter's accidental death, shocked Kasaragod < !- START disable copy paste -->
Keywords: Kasaragod, Kerala, news, Accidental-Death, Death, Top-Headlines, Obituary, Mother and Daughter's accidental death, shocked Kasaragod