ബദിയഡുക്കയില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ അമ്മയും കുഞ്ഞും മുങ്ങി മരിച്ചു
Apr 26, 2013, 12:57 IST
ബദിയഡുക്ക: ബദിയഡുക്ക ബാഞ്ചത്തടുക്കയില്‍ അമ്മയും കുഞ്ഞും തോട്ടില്‍ മുങ്ങി മരിച്ചു. വിദ്യാഗിരി കണ്ടത്തോടിയിലെ സഞ്ജീവന്റെ ഭാര്യ സരസ്വതി (36), മകള്‍ അഞ്ജന (10) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ബാഞ്ചത്തടുക്കയിലെ തറവാട്ടു വീട്ടിനടുത്ത തോട്ടിലാണ് സംഭവം.
ബാഞ്ചത്തടുക്കയില്‍ പുതുതായി പണിത തറവാട്ട് വീട്ടില്‍ തെയ്യംകെട്ട് നടന്നിരുന്നു. അതില്‍ പങ്കെടുക്കാനാണ് സരസ്വതിയും മകളും എത്തിയത്. തോട്ടില്‍ കുളിക്കാന്‍ പോയപ്പോള്‍ അഞ്ജന മറ്റൊരു കുട്ടിയോടൊപ്പം കളിക്കുന്നതിനിടെ തോട്ടിലെ ആഴമുള്ള ഭാഗത്ത് വീഴുകയായിരുന്നു. രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് സരസ്വതിയും മുങ്ങിത്താണത്. സംഭവം കണ്ട സ്ത്രീകളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും പുറത്തെടുത്തുവെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
വിവരമറിഞ്ഞ് ബദിയഡുക്ക പോലീസ് സ്ഥലത്തെത്തി. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു വരും.
Keywords: Drown, Mother, Daughter, Badiyadukka, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.