city-gold-ad-for-blogger
Aster MIMS 10/10/2023

Obituary | ആശുപത്രിയിൽ അമ്മയെ പരിചരിച്ചിരുന്ന മകൾ കുഴഞ്ഞുവീണ് മരിച്ചു; പിന്നാലെ അമ്മയും മരണം വരിച്ചു

നീലേശ്വരം: (www.kasargodvartha.com) ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ പരിചരിച്ചിരുന്ന മകൾ കുഴഞ്ഞുവീണ് മരിച്ചു. മകൾ മരിച്ചതിന് പിന്നാലെ അമ്മ ആശുപത്രിയിലും വിടവാങ്ങി. ബങ്കളം കൂട്ടപ്പുനയിലെ കെ കരുണാകരന്റെ ഭാര്യ സി മാധവി(65), മകൾ സി സുജാത(48) എന്നിവരാണ് മരിച്ചത്. അസുഖത്തെ തുടർന്ന് മാധവി ഏതാനും ദിവസമായി പരിയാരത്തെ കണ്ണൂർ ഗവ. മെഡികൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Obituary | ആശുപത്രിയിൽ അമ്മയെ പരിചരിച്ചിരുന്ന മകൾ കുഴഞ്ഞുവീണ് മരിച്ചു; പിന്നാലെ അമ്മയും മരണം വരിച്ചു

അമ്മയെ പരിചരിക്കാനുണ്ടായിരുന്ന സുജാത വ്യാഴാഴ്ച ഉച്ചയ്ക്ക് വീട്ടിലേക്ക് വന്നിരുന്നു. വീട്ടിലെത്തിയ ഉടൻ അസ്വസ്ഥത അനുഭവപ്പെട്ട സുജാതയെ നീലേശ്വരം സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം. ഇതിന് പിന്നാലെ വെള്ളിയാഴ്ച രാവിലെയാണ് അമ്മ മാധവി പരിയാരം ആശുപത്രിയിൽ മരണപ്പെട്ടത്.

മാധവിയുടെ മറ്റ് മക്കൾ: സി ശാരദ (അധ്യാപിക, മുൻ ജില്ലാ പഞ്ചായത് അംഗം, അമ്പല ത്തറ), ബാലൻ, പരേതനായ കുഞ്ഞികൃഷ്ണൻ. മരുമക്കൾ: നാരായണൻ, വേണു, കല്യാണി, അനിത. സഹോദരങ്ങൾ: പരേതരായ കൊട്ടൻ, വെള്ളച്ചി, മാണിക്കം, കല്യാണി.

മുൻ കെഎസ്ഇബി ഓവർസീയർ വേണുവാണ് സുജാതയുടെ ഭർത്താവ്. മക്കൾ: ജസ്ന, ജിജിന (കേരള ബ്ലാസ്റ്റേഴ്സ് വുമൺസ് ടീം അംഗം), ജ്യോത്സന. സുജാതയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വ്യാഴാഴ്ച വീട്ടുവളപ്പിൽ സംസ്കരിച്ചു. അമ്മ മാധവിയുടെ മൃതദേഹം വെള്ളിയാഴ്ച എരിക്കുളത്തെ പഞ്ചായത് പൊതുശ്മശാനത്തിലും സംസ്കരിച്ചു.

Keywords: Obituary, News, Top Headlines, KSEB, Hospital, Kerala Blasters, Kannur, Pariyaram, Bangalam, Mother and daughter died hours apart.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia