മകന്റെ വേർപാടിന്റെ കണ്ണീരുണങ്ങും മുമ്പേ മാതാവും വിടവാങ്ങി; തേങ്ങലടങ്ങുന്നില്ല
May 24, 2021, 13:07 IST
തളങ്കര: (www.kasargodvartha.com 24.05.2021) മകന് പിന്നാലെ മാതാവും വിടവാങ്ങി. രണ്ടാഴ്ച മുമ്പ് മരിച്ച തളങ്കര പട്ടേൽ റോഡ് എ കെ ഹൗസിലെ അശ്‌റഫ് മൂസ (45) യുടെ മാതാവ് ബീഫാത്വിമ (76) ആണ് ഞായറാഴ്ച വൈകുന്നേരത്തോടെ മരിച്ചത്.
അസുഖത്തെ തുടർന്നായിരുന്നു ഇരുവരുടെയും മരണം. വലിയൊരു സൗഹൃദ് ബന്ധത്തിനുടമയും നാട്ടിലെ സാമൂഹ്യപ്രവർത്തങ്ങളിൽ സജീവവുമായിരുന്ന അശ്റഫിന്റെ മരണം നാടിനും കുടുംബത്തിനും വലിയ ആഘാതമാണ് സൃഷ്ടിച്ചിരുന്നത്. നാല് ചെറിയ മക്കളെ അനാഥമാക്കിയായിരുന്നു അദ്ദേഹത്തിന്റെ മരണം. അതിന്റെ കണ്ണീരുണങ്ങും മുമ്പെയുള്ള കുടുംബത്തിലെ മറ്റൊരു മരണം തേങ്ങലായി മാറി.
പരേതനായ കുഞ്ഞാമു മൂസയാണ് ബീഫാത്വിമയുടെ ഭർത്താവ്. പരേതരായ മുഹമ്മദ് - നഫീസ ദമ്പതികളുടെ മകളാണ്.
മറ്റുമക്കൾ: അബ്ദുൽ ഖാദർ, ഹഫ്‌സ, ത്വാഹിറ, റശീദ, നഫീസ, പരേതനായ നൗശാദ്.
മരുമക്കൾ: കുഞ്ഞാമു ഹാജി, അബ്ദുർ റഹ്‌മാൻ, യുസഫ്, മുഹമ്മദ് കുഞ്ഞി, ബീഫാത്വിമ, തസ്‌നി നെല്ലിക്കുന്ന്.
മൃതദേഹം മാലിക് ദീനാർ വലിയ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Thalangara, Kasaragod, Kerala, News, Death, Obituary, Son, Malik deenar, Mother also left days after her son's death.