ഗൃഹനാഥന്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു
Jan 18, 2016, 12:32 IST
അജാനൂര്‍: (www.kasargodvartha.com 18/01/2016) കടുത്ത നെഞ്ചുവേദനയെത്തുടര്‍ന്ന് ഡോക്ടറെ വീട്ടില്‍ ചെന്ന് കണ്ട കൂലിത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. മൂലക്കണ്ടം കാരക്കുഴിയില്‍ താമസിക്കുന്ന നാലപ്പാടം സ്വദേശി കെ.വി രാഘവനാണ് (55) മരിച്ചത്.
ഞായറാഴ്ച രാവിലെ വീട്ടില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട രാഘവന്‍ കാഞ്ഞങ്ങാട് ടൗണിലെ സീനിയര്‍ ഡോക്ടറുടെ വീട്ടില്‍ ചികിത്സ തേടിയെത്തിയിരുന്നു. ഇസിജി പരിശോധന നടത്തിയ ഡോക്ടര്‍ കാര്യമായ കുഴപ്പമൊന്നുമില്ലെന്നും രണ്ട് ദിവസം കഴിഞ്ഞ് പരിയാരത്ത് പോയി ഡോക്ടറെ കാണണമെന്ന് നിര്‍ദേശിക്കുകയും രണ്ട് ഗുളികകള്‍ നല്‍കി പറഞ്ഞയക്കുകയും ചെയ്തു. വീട്ടിലെത്തിയ രാഘവന്‍ പിന്നീട് കുഴഞ്ഞു വീഴുകയായിരുന്നു.
ഏറെ വര്‍ഷം ദിനേശ് ബീഡി തൊഴിലാളിയായിരുന്നു രാഘവന്‍. ഭാര്യ: പി.കെ നാരായണി, മക്കള്‍: പ്രീത, പ്രസീത, പ്രിയേഷ് (ഗള്‍ഫ്). മരുമക്കള്‍: വിനോദ്, സുരേന്ദ്രന്‍. സഹോദരങ്ങള്‍: നാരായണന്‍, വിനോദ്, ശാന്ത.
Keywords : Ajanur, Death, Obituary, House, Doctor, Kanhangad, KV Raghavan.